- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി റിദിൽ; കൊച്ചിയിൽ നിന്ന് ഹിമാലയത്തിലേക്ക് എത്തിയത് നാൽപ്പതോളം ദിവസംകൊണ്ട്; റിദ്ദിൻ സൈക്കിൾ ചവിട്ടിയത് അർബുദത്തെ തോൽപ്പിച്ച കാലുമായി; അർബുദത്തെ കീഴടക്കിയ മനക്കരുത്തിന്റെ പ്രതീകമായി ഇരുപത്തിരണ്ടുകാരൻ
കൊച്ചി: അർബുദത്തെ ചവിട്ടിത്തോൽപ്പിച്ച് ഒരു ഇരുപത്തിരണ്ടുകാരൻ.റിദിൽ ഹാരിസ് ന്റെ സ്വപനത്തിലേക്ക് സൈക്കിൾ ചവിട്ടിയത് അർബുദത്തെക്കീഴടക്കിയ മനക്കരുത്തുമായാണ്. കൊച്ചയിൽ നിന്ന് നാൽപ്പതോളം ദിവസമെടുത്താണ് ഹിമാലയത്തിലേക്കുള്ള തന്റെ സ്വപ്നപ്രയാണ് ഇ യുവാവ് പൂർത്തിയാക്കിയത്.
മാർച്ച് 18ന്, സമുദ്രനിരപ്പിൽനിന്നു 3080 മീറ്റർ ഉയരത്തിൽ ഹിമാലയമടിത്തട്ടിലെത്തി നിന്നപ്പോൾ ആത്മാഭിമാനത്തിന്റെ നെറുകയിലായിരുന്നു റിദ്ദിൽ. ചാലക്കുടി സ്വദേശികളുമായ സലീഫ് മുഹമ്മദിനെയും ഓസ്റ്റിൻ ജോഷിയെയും സഹയാത്രികാരാക്കിയായിരുന്നു ഇ മട്ടഞ്ചേരിക്കാരൻ സൈക്കിൾ യാത്ര പൂർത്തിയാക്കിയത്.തന്നെ കീഴടക്കാൻ വന്ന അർബുദത്തെ തിരിച്ചുകീഴടക്കിയാണ് റിദിലിന്റെ ഈ പ്രയാണം എന്നു കൂടി അറിയുമ്പോഴാണ് ഈ നേട്ടത്തിന് മുന്നിൽ നാം ശിരസ്സ് നമിക്കുന്നത്.
ആലുവ അൽ അമീൻ കോളജിൽ ബിഎ ഇംഗ്ലിഷ് വിദ്യാർത്ഥിയായിരുന്ന റിദിലിനെ കൂട്ടുകാർ ചുമന്നാണ് ഓട്ടോറിക്ഷയിൽ കയറ്റി പരീക്ഷാഹാളിലേക്കും തിരിച്ചും എത്തിച്ചിരുന്നത്.അവിടെ നിന്നാണ് ഇത്തരമൊരു അപൂർവ്വ നേട്ടത്തിലേക്ക് ഈ യുവാവ് എത്തുന്നത്.അർബുദത്തെ തോൽപിച്ചാണു റിദിലിന്റെ ജീവിതയാത്ര. തിരിച്ചുവരവില്ലെന്ന അവസ്ഥയിൽനിന്നു ചികിത്സയുടെയും പ്രാർത്ഥനകളുടെയും മനക്കരുത്തിന്റെയും ബലത്തിൽ തിരിച്ചുകിട്ടിയ ജീവിതം ആഘോഷമാക്കാൻ തീരുമാനിച്ചത് അതിന്റെ വില തിരിച്ചറിഞ്ഞപ്പോഴാണ്.കൊച്ചി ലൂർദ് ആശുപത്രിയിലായിരുന്നു ചികിത്സ.
കാൻസർ ചികിത്സയ്ക്കിടെ തളർന്നുപോയ രണ്ടു കാലുകളെയും ചികിത്സയുടെയും പരിശീലനത്തിന്റെയും ബലത്തിൽ കരുത്തുറ്റതാക്കിയാണു റിദിൽ സൈക്കിൾ ചവിട്ടുന്നത്. കൊച്ചിയിൽനിന്നു ഫെബ്രുവരി 7നു പുറപ്പെട്ട യാത്ര നാൽപതാംദിനാണ് ലക്ഷ്യസ്ഥാനത്ത് അവസാനിച്ചത്.ഹിമാചൽ പ്രദേശിൽ മണാലി ലേ ദേശീയപാതയിലെ കീലോങ്ങിലെത്തിയ റിദിൽ തന്റെ സൈക്കിളിനെ സ്നേഹപൂർവമൊന്നു ചുംബിക്കുകയും ത്രിവർണപതാകയുമായി ചിത്രമെടുക്കുകയും ചെയ്തു.ലക്ഷ്യത്തിലേക്കുള്ള മാർഗത്തിനിടെ, സിംഘു ബോർഡറിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പം 2 ദിനം ചെലവിട്ടു.
'നാളെ എന്താകുമെന്ന് അറിയില്ല. ഇന്നാണു ജീവിതം. അത് ആഘോഷിക്കുക. ജീവിക്കാൻ മറ്റുള്ളവർക്കു പ്രചോദനമാകുക' എന്നാണു ഫെബ്രുവരി 7നു യാത്രതിരിക്കുമ്പോൾ റിദിൽ പറഞ്ഞത്. എന്നാൽ ഹിമാലയ യാത്രയ്ക്കുശേഷം മകൻ നാട്ടിലെത്തിയപ്പോഴാണു ശ്വാസം നേരെ വീണതെന്നാണ് പിതാവ് മട്ടാഞ്ചേരി ചക്കച്ചാംപറമ്പിൽ സി.കെ. ഹാരിസിനും മാതാവ് ആബിദയ്ക്കും പറയുവാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ