- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നതരുടെ ഉറക്കം കെടുത്തുന്ന മറുനാടനെ നാണം കെടുത്താൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൊച്ചി പൊലീസ്; എഡിറ്ററെ അറസ്റ്റ് ചെയ്തെന്ന വ്യാജ വാർത്തയുമായി പ്രസ് റിലീസ്
തിരുവനന്തപുരം: ഉന്നതരുടെ ഉറക്കം കെടുത്തുന്ന മറുനാടൻ മലയാളിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ഒത്താശപാടി കൊച്ചി പൊലീസും. വ്യക്തമായ തെളിവുകളോടെ മറുനാടൻ മലയാളി കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ മേയർ നൽകിയ പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ
തിരുവനന്തപുരം: ഉന്നതരുടെ ഉറക്കം കെടുത്തുന്ന മറുനാടൻ മലയാളിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ഒത്താശപാടി കൊച്ചി പൊലീസും. വ്യക്തമായ തെളിവുകളോടെ മറുനാടൻ മലയാളി കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ മേയർ നൽകിയ പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്‌തെന്നും ലേഖകൻ ശ്രീജിത്തിനെ തെരയുന്നു എന്നുമുള്ള വ്യാജ പ്രസ് റിലീസ് ആണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് പുറത്ത് വിട്ടത്. മേയറുടെ പരാതിയെ തുടർന്ന് രണ്ട് ദിവസം മുമ്പ് എഡിറ്ററുടെ മൊഴിയെടുത്ത് മടങ്ങിയ പൊലീസ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വ്യാജ പ്രസ് റിലീസ് പുറത്തുവിട്ടത്. അറസ്റ്റ് ചെയ്തു ഹാജരാക്കിയ പൊലീസ് സ്‌റ്റേഷന്റെ പേരോ കോടതിയുടെ പേരോ പറയാതെയാണ് ഇന്ന് എല്ലാ പത്രങ്ങൾക്കും സെൻട്രൽ പൊലീസിന്റെ പ്രസ് റിലീസ് പോയത്.
മേയറുടെ ആഢംബര വീടിനെ കുറിച്ചും കൊച്ചിയിലെ പ്രശ്‌നങ്ങൾ അവഗണിച്ച് തുടർച്ചയായി വിദേശയാത്ര നടത്തിയതിനെ കുറിച്ചും മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയാണ് മേയറെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് മേയർ പരാതി നൽകിയെങ്കിലും കഴമ്പില്ല എന്ന് കണ്ട് പൊലീസ് അവഗണിക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ച് നടപടി എടുക്കാനാവശ്യപ്പെട്ട് സെൻട്രൽ സിഐയുടെ മേൽ ചില ഉന്നത പൊലീസ് ഉദ്യോസ്ഥർ തന്നെ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ രണ്ട് ദിവസം മുമ്പ് കൊച്ചി സെൻട്രൽ പൊലീസ് സ്‌റ്റേഷൻ സിഐ ഷെൽബി ഫ്രാൻസിസും സംഘവും മറുനാടൻ ഓഫീസ് സന്ദർശിച്ച് എഡിറ്ററുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
രണ്ട് ദിവസത്തിന് ശേഷം മറുനാടൻ എഡിറ്ററെ നാണം കെടുത്താൻ മേയറുടെ കനത്ത സമ്മർദ്ദം ഉണ്ടായെങ്കിലും ആദ്യം പൊലീസ് വഴങ്ങിയില്ല. തുടർന്ന് മേയറുടെ ഓഫീസ് തന്നെ പ്രസ് റിലീസ് അയക്കുകയും പിന്നീട് പൊലീസ് നിയമവിരുദ്ധമായ പ്രസ് റിലീസ് അയക്കുകയുമായിരുന്നു. ബലാൽസംഗവും കൊലപാതകവും അടങ്ങിയ കേസുകൾക്ക് പോലും പ്രസ് റിലീസ് അയക്കാൻ മടിക്കുന്ന പൊലീസ് ഉത്സാഹത്തോടെ നിസാരമായ ഐ ടി ആക്ടിന്റെ പേരിൽ നോട്ടീസ് അയച്ചത് തന്നെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എന്നത് വ്യക്തമാണ്. ഐ ടി ആക്ടിലെ 66 എ എന്ന വകുപ്പാണ് മറുനാടൻ എഡിറ്റർക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്. ഈ കേസ് നലനിൽക്കുമോ എന്ന് പൊലീസിന് ഉറപ്പില്ലാത്തതിനാൽ ഇന്ത്യൻ പീനൽ കോഡിലെ 501ാം വകുപ്പും ചേർത്തിട്ടുണ്ട്. എന്നാൽ അപകീർത്തികരമായ വാർത്തകൾ അച്ചടിക്കുന്നവരുടെ മേൽ ചുമത്തുന്ന ഈ വകുപ്പ് ചുമത്തിയത് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം മറുനാടൻ മലയാളി പ്രിന്റ് ചെയ്യുന്നില്ല എന്നതു തന്നെ.
പൊലീസ് അമിത ആവേശത്തോടെ നൽകിയ പത്രക്കുറിപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ നടത്തിയ മൊഴിയെടുപ്പിനെ തുടർന്ന് കുറ്റക്കാരൻ എന്ന നിലയിൽ പൊലീസ് ഇറക്കിയ പത്രക്കുറിപ്പ് അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നാണ് ഷാജൻ സ്‌കറിയയുടെ വാദം. യാതൊരു അന്വേഷണവും നടത്താതെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയാണ് എന്ന് പ്രസ് റിലീസ് അയച്ചത് ചട്ടലംഘനം ആണെന്നും ചൂണ്ടിക്കാട്ടുന്നു. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനും പദ്ധതിയുണ്ടെന്ന് മറുനാടൻ മലയാളി എഡിറ്റർ വ്യക്തമാക്കി.
ആരും പറയാൻ മടിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ പേരിൽ മറുനാടൻ മലയാളി ഒട്ടുമിക്ക പ്രമുഖരുടെയും നോട്ടപ്പുള്ളിയാണ്. വാർത്ത നൽകിയതിന്റെ വൈരാഗ്യം തീർക്കാനായി കൊച്ചി മേയർ ഐ ടി നിയമത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി കരുതി അവസാന നിമിഷം വരെ ഇതിനെതിരെ പോരാടുമെന്നും മറുനാടൻ മലയാളി മാനേജ്‌മെന്റ് വ്യക്തമാക്കി.