കൊച്ചി: മാർച്ച് അവസാന വാരം നടക്കുന്ന മൂന്നാമതുകൊച്ചി പൊതുഗതാഗത ദിനത്തിന്മു ന്നോടിയായി ആദ്യത്തെ വൊളന്റിയർ സമാഗമം ശനിയാഴ്‌ച്ച (മാർച്ച് 17) 2.30 മുതൽ 3.30വരെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഓഫീസിൽ സംഘടിപ്പിക്കും.

കൊച്ചിനിവാസികളെ പൊതുഗതാഗതം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്നതിനോടൊപ്പംനഗരത്തിലെ പൊതുഗതാഗത സംവിധാനത്തിലെ വെല്ലുവിളികളെ പറ്റി പഠിക്കുക, അവയ്ക്കുള്ളപരിഹാരം നിർദ്ദേശിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന ഒരു വർഷം
നീണ്ടുനിൽക്കുന്ന ക്യാംപെയിനാണ് കൊച്ചി പൊതുഗതാഗത ദിനം.

വൊളന്റിയർ സമാഗമത്തിന്റെഭാഗമായി ഐസ്‌ബ്രേക്കിങ്, കൊച്ചി പൊതുഗതാഗത ദിനം ഭാവി പരിപാടികളുടെ അവതരണം, മറ്റുഅനുബന്ധ പരിപാടികൾ എന്നിവയും നടത്തും. രജിസ്റ്റർ ചെയ്യാത്തവർക്കുംപങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0484-4043895.