കൊച്ചി: കേരളത്തെ ഞെട്ടിച്ച പ്രമുഖ പീഡനക്കേസിലെ പെൺകുട്ടിയുടെ വിവാഹം അത്യാഡബരപൂർവ്വം നടന്നു. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു വിവാഹം. ക്വട്ടേഷൻ ഗാംങ്ങിൽപ്പെട്ട യുവാവാണ് 25 കാരിയായ യുവതിയെ വിവാഹം കഴിച്ചത്. 100 പവനിലേറെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞാണ് യുവതി മണ്ഡപത്തിലേക്ക് എത്തിയത്. വിവാഹ ചിത്രങ്ങൾ മറുനാടൻ ലഭിച്ചു.

വിവാഹത്തിന് ശേഷം എറണാകുളത്തെ പ്രമുഖ കാറ്ററിംങ് സർവ്വീസാണ് 1000 പേർക്ക് സദ്യ വിളമ്പിയത്. സെലിബ്രേറ്റി വിവാഹത്തിന് മാത്രം മേക്കപ്പ് ചെയ്യുന്ന കൊച്ചിയിലെ വൻകിട ബ്യൂട്ടിപാർലറാണ് യുവതിയെ അണിയിച്ചൊരുക്കിയത്. വിവാഹവും പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷൻ ആണെന്നാണ് സൂചന. സബ് രജിസ്റ്റാർ ഓഫീസിൽ വച്ചായാരുന്നു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം യുവതിയെ യുവാവ് വിവാഹം കഴിച്ചിരുന്നു. എന്നാൽ ആഡംബരപൂർവ്വമായി തന്റെ വിവാഹം നടത്തണമെന്ന യുവതിയുടെ ആഗ്രഹപ്രകാരമാണ് ഇന്ന് വിവാഹം നടത്തിയത്.

ക്രിമിനൽ പശ്ചാത്തലമുള്ള വരനെതിരെ നിരവധി കേസുകൾ ഉണ്ട്. ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിയെ വരുതിയിലാക്കുകയായിരുന്നു. പിന്നീട് ഈ യുവാവിനെ ഉപയോഗിച്ചാണ് മുസ്ലിം ലീഗ് നേതാവിന്റെ പ്രവാസിയായ ഉറ്റബന്ധുവിന് വേണ്ടി പെൺകുട്ടിയെക്കൊണ്ട് മൊഴി അനുകൂലമായി പറയിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പ്രത്യുപകാരമായി യുവാവിന്റെ സഹോദിയുടെ വിവാഹം ആഡംബരമായി നടത്താൻ പണം നൽകിയെന്നാണ് വിവരം. ഒപ്പം ആഡംബര ഫ്ലാറ്റും വാങ്ങി നൽകി.

പ്രവാസിയായ ഉറ്റബന്ധു സമ്മാനമായി നൽകിയ ഫ്ലാറ്റിലേക്കാണ് വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോയത്. അന്വേഷണ സംഘത്തിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് യുവാവ് യുവതിയുമായി അടുപ്പത്തിലായത്. ഇതിന് പൊലീസ് ഉദ്യോഗസ്ഥർക്കും പാരിതോഷികം ലഭിച്ചു. പെൺുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും കേസിലെ പ്രതികളായതിനാൽ ഇവർ പെൺകുട്ടിയെ കാണരുതെന്നാണ് നിയമം.

എന്നാൽ ചട്ടങ്ങൾ ലംഘിച്ച് ഇവരെല്ലാവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. കേസിൽ പെൺകുട്ടി പിടിലായ അന്നുമുതൽ നിയമപരമായി പെൺകുട്ടി ചിൽഡ്രൻസ് ഹോമിലാണ് താമസം. എന്നാൽ കോടതിയുടെ അനുമതി ഇല്ലാതെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പേ പെൺകുട്ടി സ്വന്തം വീട്ടിലും യുവാവുമായി കാക്കനാടിലെ ഫ്ലാറ്റിലുമാണ് താമസിക്കുന്നത്. പെൺകുട്ടിക്ക് ലഭിച്ച പണം ഉപയോഗിച്ചാണ് യുവാവിന് വീട് വെച്ചതെന്നും വിവരമുണ്ട്.

പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിലയ്ക്ക് വാങ്ങി പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. പൊലീസാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും, വിലയ്ക്ക് വാങ്ങിയ പെൺകുട്ടിയെ വാണിഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും കണ്ടെത്തിയത്.