- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുഗതാഗത ജീവനക്കാർക്ക് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് ഇന്ന്
കൊച്ചി ജനുവരിയിൽ നടന്ന ആദ്യത്തെ കൊച്ചി പൊതുഗതാഗത ദിനത്തിന്റെ വിജയകരമായ നടത്തിപ്പിനെ തുടർന്ന്, കൊച്ചി പൊതുഗതാഗത ദിനംരണ്ടാം പതിപ്പ് നാളെ (ഫെബ്രുവരി28, ബുധനാഴ്‌ച്ച) രാവിലെ 10.30-ന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ ആരംഭിക്കും.കൊച്ചി കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ഫോർ വെൽഫെയർ ചെയർമാൻ എ.ബി. സാബുഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിനു പൊതുഗതാഗത ജീവനക്കാർ (ബസ്, ഓട്ടോ ജീവനക്കാർ) നൽകിവരുന്ന മഹനീയ സേവനങ്ങളെ ആദരിക്കുക എന്നതാണ് ഫെബ്രുവരി മാസത്തിലെ പ്രമേയം. ഇതിന്റെഭാഗമായി കൊച്ചിയിലെ പൊതുഗതാഗത ജീവനക്കാർക്ക് വൈറ്റില മൊബിലിറ്റി ഹബ്ബിൽവച്ച് ഒരു ദിവസം നീളുന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഏറ്റവും അധികം തവണ മെട്രോയാത്ര നടത്തിയവരെ 'ശ്രേഷ്ഠസഞ്ചാരി പുരസ്‌കാരം' നൽകി ആദരിക്കുന്ന ചടങ്ങുവൈകിട്ട് അഞ്ചു മണിക്ക് വൈറ്റില മൊബിലിറ്റി ഹബ്ബിൽ നടക്കും. കൊച്ചി പൊതു ഗതാഗത ദിനത്തെക്കുറിച്ച്‌സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ.) നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ
കൊച്ചി ജനുവരിയിൽ നടന്ന ആദ്യത്തെ കൊച്ചി പൊതുഗതാഗത ദിനത്തിന്റെ വിജയകരമായ നടത്തിപ്പിനെ തുടർന്ന്, കൊച്ചി പൊതുഗതാഗത ദിനംരണ്ടാം പതിപ്പ് നാളെ (ഫെബ്രുവരി28, ബുധനാഴ്‌ച്ച) രാവിലെ 10.30-ന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ ആരംഭിക്കും.കൊച്ചി കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ഫോർ വെൽഫെയർ ചെയർമാൻ എ.ബി. സാബുഉദ്ഘാടനം ചെയ്യും.
കൊച്ചി നഗരത്തിനു പൊതുഗതാഗത ജീവനക്കാർ (ബസ്, ഓട്ടോ ജീവനക്കാർ) നൽകിവരുന്ന മഹനീയ സേവനങ്ങളെ ആദരിക്കുക എന്നതാണ് ഫെബ്രുവരി മാസത്തിലെ പ്രമേയം. ഇതിന്റെഭാഗമായി കൊച്ചിയിലെ പൊതുഗതാഗത ജീവനക്കാർക്ക് വൈറ്റില മൊബിലിറ്റി ഹബ്ബിൽവച്ച് ഒരു ദിവസം നീളുന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തും.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഏറ്റവും അധികം തവണ മെട്രോയാത്ര നടത്തിയവരെ 'ശ്രേഷ്ഠസഞ്ചാരി പുരസ്‌കാരം' നൽകി ആദരിക്കുന്ന ചടങ്ങുവൈകിട്ട് അഞ്ചു മണിക്ക് വൈറ്റില മൊബിലിറ്റി ഹബ്ബിൽ നടക്കും.
കൊച്ചി പൊതു ഗതാഗത ദിനത്തെക്കുറിച്ച്‌സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ.) നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, കൊച്ചി നിവാസികൾഎന്നിവർ ചേർന്ന് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയാണ്‌കൊച്ചി പൊതു ഗതാഗത ദിനം.
കൊച്ചി നിവാസികളെ പൊതുഗതാഗതം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്നതിനോടൊപ്പം നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിലെ വെല്ലുവിളികളെ പറ്റിപഠിക്കുകയും, അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കുകയും, അതുവഴി പൊതുജനങ്ങൾക്ക്
സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ ലഭിക്കുവാനുള്ള വഴിയൊരുക്കുക എന്നാതാണ് ഈപരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാസത്തിലൊരു ദിവസം കൊച്ചി പൊതുഗതാഗതദിനമായി ആചരിക്കുന്നു.
ജനുവരി 27, 2018-ന് ഉദ്ഘാടനം ചെയ്ത കൊച്ചി പൊതുഗതാഗത ദിനം ഒന്നാം പതിപ്പ് വിജയകരമായിരുന്നു. കൊച്ചിയുടെ തനതായ വിവിധ യാത്രാസംവിധാനങ്ങളെ സംയോജിപ്പിച്ചു,ഫോർട്ട് കൊച്ചി മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ വരെ, ബോട്ട് ബസ് - മെട്രോ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന യാത്രയുംഅന്നേദിവസം നടത്തപ്പെട്ടു. എറണാകുളം എം.ൽ.എ. ഹൈബി ഈഡൻ, കൊച്ചി മെട്രോറെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർവിവിധ സിവിൽ, ഗവൺമെന്റ് സംഘടനകളുടെ പ്രതിനിധികൾ, വിദ്യാർത്ഥി വോളന്റിയർമാർഎന്നിവർ അടങ്ങുന്ന യാത്രാസംഘത്തോടൊപ്പം ഇതിൽ പങ്കെടുത്തു.
പരിപാടിക്ക് കെ.എം.ആർ.എൽ., വാട്ടർ മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യബസ്സുടമ അസോസിയേഷൻ, വ്യാപാര വ്യവസായ ചേമ്പറുകൾ, ഓട്ടോറിക്ഷോ തൊഴിലാളി ഏകോപനസമിതി എന്നീ സംഘടനകളുടെ പിന്തുണയുണ്ട്. കൂടാതെ, സാമൂഹിക, സാംസ്‌കാരിക,വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവരും ഇതിന്റെ ഭാഗമാണ്.