- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയം മതബോധന സമിതിയുടെ നേതൃത്വത്തിലുള്ള ബൈബിൾ എക്സിബിഷന് തുടക്കം
തിരുവനന്തപുരം: കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിലെ മതബോധന സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 22, വ്യാഴം മുതൽ ഒക്ടോബർ 25 ഞായർ വരെ ബൈബിൾ എക്‌സിബിഷൻ 'ക്രിസ്‌തോസ്' സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത മോസ്റ്റ് : റവ . ഡോ . എം . സൂസപാക്യം അവർകൾ എക്‌സിബിഷൻ ഉത്ഘാടനം ചെയ്യുന്നതായിരിക്കും. ക്രിസ്തീയ വിശുദ്ധരെ കുറിച്ചുള്ള വ
തിരുവനന്തപുരം: കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിലെ മതബോധന സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 22, വ്യാഴം മുതൽ ഒക്ടോബർ 25 ഞായർ വരെ ബൈബിൾ എക്‌സിബിഷൻ 'ക്രിസ്‌തോസ്' സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത മോസ്റ്റ് : റവ . ഡോ . എം . സൂസപാക്യം അവർകൾ എക്‌സിബിഷൻ ഉത്ഘാടനം ചെയ്യുന്നതായിരിക്കും. ക്രിസ്തീയ വിശുദ്ധരെ കുറിച്ചുള്ള വിവരണങ്ങൾ , ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രികലേഖനമായ 'ലൗദാത്തേ സി ' യെ പറ്റിയുള്ള സെമിനാറുകൾ, പരിശുദ്ധ കന്യകാമറിയത്തിന്റെ 365 ദിവസത്തെ തിരുനാളുകൾ, ജപമാല, വിശുദ്ധനാട്, ബൈബിൾ എന്നിവയുടെ നിശ്ചലദൃശ്യങ്ങൾ എന്നിവ എക്‌സിബിഷനിൽ ഉൾപ്പെടുന്നു.
ഇടവകയിലെ മതബോധന അദ്ധ്യാപകരും, വിദ്യാർത്ഥികളും മുൻകൈ എടുത്താണ് ഈ എക്‌സിബിഷൻ സംഘടിപ്പിചിരിക്കുന്നത് .
Next Story