- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ രാഷ്ട്രീയ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ എന്താകുമെന്ന് നിയമത്തിന്റെ ബാലപാഠങ്ങൾ അറിയുന്ന എല്ലാവർക്കും അറിയാം; കൊടകരയിലേത് രാഷ്ട്രീയ പ്രമേയം എന്ന് ബിജെപി
തിരുവനന്തപുരം: കൊടകരയിലെത് കുറ്റപത്രമല്ല രാഷ്ട്രീയ പ്രമേയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെളിവിന്റെ ഒരു കണിക പോലുമില്ലാതെയാണ് കുറ്റപത്രം തയ്യാറാക്കിയത്. ധർമ്മരാജന്റെ രണ്ട് മൊഴികൾ കുറ്റപത്രത്തിലുണ്ടെന്നാണ് വാർത്തകൾ വരുന്നത്.
പരസ്പര വൈരുദ്ധ്യമുള്ള മൊഴികളാണിത്. എന്തുകൊണ്ടാണ് ധർമ്മരാജന്റെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തയ്യാറാവാതിരുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് കൊടകര കുറ്റപത്രം. ബിജെപിയെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. മല എലിയെ പ്രസവിച്ച പോലെയാണിത്. കുറ്റവാളികളുടെ കയ്യിൽ നിന്നും പണം തിരിച്ചുപിടിക്കാൻ പൊലീസ് തയ്യാറാവുന്നില്ല.
പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ എന്താകുമെന്ന് നിയമത്തിന്റെ ബാലപാഠങ്ങൾ അറിയുന്ന എല്ലാവർക്കും അറിയാം. ബിജെപി നേതാക്കളുടെ സിഡിആർ എന്ന പേരിൽ പൊലീസ് പറയുന്നത് വ്യാജമാണ്. നേതാക്കളുടെ സിഡിആർ ഉടൻ പുറത്ത് വിടും. കുറ്റപത്രം കിട്ടിയാൽ ആവശ്യമായുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.