- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിതരണം ചെയ്തത് 41.4കോടിയെന്ന് പൊലീസ്; ഇടപാടു കണക്കുകളും കോടതിക്ക് കൈമാറി; റിപ്പോർട്ടിലുള്ളത് ധർമ്മരാജനെ കുടുക്കുന്ന വിവരങ്ങൾ; കൊടകരയിൽ ഇഡി എത്തുമോ?
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി.ക്കായി കേരളത്തിലെത്തിച്ച് ഒരു മാസത്തിൽ വിതരണം ചെയ്തത് 41.4 കോടി രൂപയെന്ന് പൊലീസ്. കൊടകരയിൽ പിടികൂടിയ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാംസാക്ഷി ധർമരാജൻ സമർപ്പിച്ച ഹർജിയിലാണ് പൊലീസ് നിലപാട് എടുത്തത്.
ഇരിങ്ങാലക്കുട കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതോടെ ബിജെപിക്ക് കുരുക്ക് മറുകും. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ അഞ്ചു വരെയാണ് 41.4 കോടി വിതരണംചെയ്തത്. കേസിൽ ഇതേവരെ കിട്ടിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
പണം വാങ്ങിയവരും പണം നൽകിയവരും തമ്മിൽ നടന്ന ഫോൺവിളികളുടെ രേഖകളും ഇവർ ഒരേ ലൊക്കേഷനിൽ വന്നതിന്റെ തെളിവുകളും റിപ്പോർട്ടിലുണ്ട്. കൊടകരയിൽ നഷ്ടപ്പെട്ട് മുന്ന് കോടിക്ക് മുകളിൽ രൂപയാണ്. ഇത് മാർവാടിയിൽ നിന്ന് വാങ്ങിയതാണെന്നാണ് ധർമ്മരാജൻ പറയുന്നത്. ഇതിനിടെയാണ് പൊലീസ് പുതിയ റിപ്പോർട്ട് നൽകുന്നത്.
ഇക്കാര്യത്തിൽ കോടതി നിലപാട് നിർണ്ണായകമാകും. കേസിൽ ഇഡി അന്വേഷണത്തിനും സാധ്യത ഏറെയാണ്. ഇതിന് വേണ്ടി കൂടിയാണ് കണക്കുകൾ പൊലീസ് കോടതിയിൽ നൽകുന്നത്.
പൊലീസ് കോടതിയിൽ കൊടുത്ത കണക്ക് ഇങ്ങനെ
മാർച്ച് 1 കർണാടകയിൽനിന്ന് 4.4 കോടി കൊണ്ടുവന്നു
മാർച്ച് അഞ്ച് തിരുവനന്തപുരം ബിജെപി. സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 2 കോടി കൊടുത്തു
മാർച്ച് 6 4.4 കോടി പാലക്കാട്ടേക്ക് കൊണ്ടുവരുംവഴി കവർന്നു
മാർച്ച് എട്ട് തിരുവനന്തപുരം ബിജെപി. സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 3.5 കോടി കൊടുത്തു
മാർച്ച് 12- തൃശ്ശൂർ ബിജെപി. ജില്ലാ ട്രഷറർ സുജയ് സേനന് രണ്ടു കോടി കൊടുത്തു
മാർച്ച് 13 തൃശ്ശൂർ ബിജെപി. ജില്ലാ ട്രഷറർ സുജയ് സേനന് 1.5 കോടി കൊടുത്തു
മാർച്ച് 14 തൃശ്ശൂർ ബിജെപി. ജില്ലാ ട്രഷറർ സുജയ് സേനന് 1.5 കോടി കൊടുത്തു
മാർച്ച് 16 ആലുവ സോമശേഖരന് 50 ലക്ഷം കൊടുത്തു
മാർച്ച് 18 ആലപ്പുഴ അരൂർ ബിജെപി. ഓഫീസ് സെക്രകട്ടറി ഗിരീശൻനായർക്ക് 1.1 കോടി കൊടുത്തു
മാർച്ച് 20- കർണാടകയിൽ നിന്ന് 3.5 കോടി കൊണ്ടുവന്നു
മാർച്ച് 20 കോഴിക്കോട്ടുനിന്ന് 3.5 കോടി ശേഖരിച്ചു
21 മാർച്ച് കണ്ണൂർ ബി.െജ.പി. ഓഫീസ് സ്റ്റാഫ് ശരത്തിന് 1.4 കോടി കൊടുത്തു
21 മാർച്ച് കാസർകോട് ബിജെപി. കോഴിക്കോട് മേഖലാ സെക്രട്ടറി സുരേഷിന് 1.5 കോടി െകാടുത്തു
മാർച്ച് 22 ബിജെപി. കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് ഒരു കോടി കൊടുത്തു
മാർച്ച് 23 ആലപ്പുഴ കുത്തിയതോട്- ബിജെപി. എറണാകുളം മേഖലാ സെക്രട്ടറി പത്മകുമാറിന് 1.5 കോടി കൊടുത്തു
മാർച്ച് 25 ആലപ്പുഴ- ബിജെപി. എറണാകുളം മേഖലാ സെക്രട്ടറി പത്മകുമാറിന് ഒരു കോടി കൊടുത്തു
മാർച്ച് 25 തന്പാനൂർ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തു
മാർച്ച് 26 കർണാടകയിൽനിന്ന് പാഴ്സൽ ലോറിയിൽ 6.5 കോടി കൊണ്ടുവന്നു
മാർച്ച് 27 കോഴിക്കോട് ബിജെപി. കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് 1.5 കോടി െകാടുത്തു
മാർച്ച് 27 തൃശ്ശൂർ ബിജെപി. ജില്ലാ ട്രഷറർ സുജയ് സേനന് ഒരു കോടി െകാടുത്തു
മാർച്ച് 29 തന്പാനൂർ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി െകാടുത്തു
മാർച്ച് 31 തന്പാനൂർ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി െകാടുത്തു
ഏപ്രിൽ മൂന്ന് തൃശ്ശൂർ ബിജെപി. ജില്ലാ ട്രഷറർ സുജയ് സേനന് 6.3 കോടി െകാടുത്തു
ഏപ്രിൽ മൂന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയ്ക്ക് കൊണ്ടുപോയ 3.5 കോടി കൊടകരയിൽ കവർന്നു
ഏപ്രിൽ നാല് പത്തനംതിട്ട ബിജെപി. വൈസ് പ്രസിഡന്റ് എം.എസ്. അനിൽകുമാറിന് 1.4 കോടി കൊടുത്തു
ഏപ്രിൽ മൂന്ന് കോഴിക്കോട് പ്രശാന്ത് വഴി ബിജെപി. തൃശ്ശൂർ ജില്ലാ ട്രഷറർ സുജയ് സേനന് 1.5 കോടി കൊടുത്തു.
മറുനാടന് മലയാളി ബ്യൂറോ