- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിസ്മരണീയമായി കോടഞ്ചേരി പ്രവാസി സംഗമം - 2016; ലാൽസൺ പുതിയ പ്രസിഡന്റ്, ബിനോയി ജേക്കബ് മക്കോളിൽ സെക്രട്ടറി
ടോർകെ: കേരളത്തിന്റെ കുടിയേറ്റ ഭൂപടത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ ഒൻപതാമത് സംഗമം ജൂൺ 8 മുതൽ 10 വരെ ഡെവണിലെ ബ്രൂണേൽ മാനറിൽ ആഘോഷിച്ചു. ഔപചാരികത കഴിവതും ഒഴിവാക്കി പരസ്പര സഹകരണത്തിലും സന്തോഷപൂർണമായ പങ്കുവയ്ക്കലിലും ഊന്നിയുള്ള ഇത്തവണത്തെ പരിപാടികൾ ഏവർക്കും ഊഷ്മളത പകരുന്ന അനുഭവമായി. ശനിയാഴ്ച രാവിലെ ഫാ. ജിമ്മി സെബാസ്‌റ്യൻ നയിച്ച വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്പോർട്സ് കോഓർഡിനേറ്റർമാരായ രാജീവ് വാവലുകുന്നേൽ ,ബിനോയ് മക്കോളിൽ, തോമസ് ചൂരപ്പൊയ്കയിൽ എന്നിവർ നേതൃത്വം നൽകി. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വടംവലി തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ നടന്നു. ഉച്ചയ്ക്കു ശേഷം വർണാഭമായ കലാവിരുന്നിനു സംഗമം സാക്ഷ്യം വഹിച്ചു, പ്രായഭേദമെന്യേ കുട്ടികളും മുതിർന്നവരും കലാപരിപാഠികളിൽ പങ്കെടുത്തു. ജിജി പ്രിൻസ് ചിട്ടപ്പെടുത്തി ജാനിസിന്റെ നേതൃത്വത്തിൽ ആലപിച്ച കോടഞ്ചേരി ത
ടോർകെ: കേരളത്തിന്റെ കുടിയേറ്റ ഭൂപടത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ ഒൻപതാമത് സംഗമം ജൂൺ 8 മുതൽ 10 വരെ ഡെവണിലെ ബ്രൂണേൽ മാനറിൽ ആഘോഷിച്ചു. ഔപചാരികത കഴിവതും ഒഴിവാക്കി പരസ്പര സഹകരണത്തിലും സന്തോഷപൂർണമായ പങ്കുവയ്ക്കലിലും ഊന്നിയുള്ള ഇത്തവണത്തെ പരിപാടികൾ ഏവർക്കും ഊഷ്മളത പകരുന്ന അനുഭവമായി.
ശനിയാഴ്ച രാവിലെ ഫാ. ജിമ്മി സെബാസ്‌റ്യൻ നയിച്ച വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്പോർട്സ് കോഓർഡിനേറ്റർമാരായ രാജീവ് വാവലുകുന്നേൽ ,ബിനോയ് മക്കോളിൽ, തോമസ് ചൂരപ്പൊയ്കയിൽ എന്നിവർ നേതൃത്വം നൽകി. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വടംവലി തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ നടന്നു.
ഉച്ചയ്ക്കു ശേഷം വർണാഭമായ കലാവിരുന്നിനു സംഗമം സാക്ഷ്യം വഹിച്ചു, പ്രായഭേദമെന്യേ കുട്ടികളും മുതിർന്നവരും കലാപരിപാഠികളിൽ പങ്കെടുത്തു. ജിജി പ്രിൻസ് ചിട്ടപ്പെടുത്തി ജാനിസിന്റെ നേതൃത്വത്തിൽ ആലപിച്ച കോടഞ്ചേരി തീം സോങ് എല്ലാവരുടെയും പ്രശംസക്കു പാത്രമായി.
നയനാനന്ദമായ ഇരുപത്തിരണ്ടു നാട്യ നടന വിസ്മയ പരിപാടികൾക്ക് ശേഷം ചടുല സംഗീതത്തിന് താളം ചവിട്ടി മുതിർന്നവരും കുട്ടികളും തങ്ങളുടെ മനസിനെയും ശരീരത്തെയും ആനന്ദ ലഹരിയിൽ ആഴ്‌ത്തി.
മൂന്നാം ദിവസം സമൂഹ പ്രാർത്ഥനയോടെ പരിപാടികൾ തുടങ്ങി. തുടർന്ന് റാഫിൾ, സമ്മാനദാനം എന്നിവ നടത്തി. ഇത്തവണത്തെ കാര്യവാഹകരായ ജോയി അബ്രാഹം , സജി വാമറ്റം, സുനിൽ കുന്നത്, ജിൻസി അനിൽ, ജാസ്മിൻ ലാൽസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുൻവർഷങ്ങളിലെ പോലെ ഇത്തവണയും നാട്ടിൽനിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യം കൊണ്ട് ഈ പ്രവാസി സംഗമം അനുഗ്രഹീതമായിരുന്നു. ആനിയമ്മ മാണി, സൂസി ജോൺ, ജോയ്, മോളി എന്നിവർ പങ്കെടുക്കുകയും അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും കൂട്ടായ്മയെ അനുഗ്രഹിക്കുകയും ചെയ്തു.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടഞ്ചേരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിനെ വൻ വിജയമാക്കിയ എല്ലാ കോടഞ്ചേരിക്കാർക്കും ഈ വർഷത്തെ ഭാരവാഹികൾ നന്ദി പറഞ്ഞു.
കോടഞ്ചേരിക്കാരനായ ആർച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം നൽകിയ അനുഗ്രഹ സന്ദേശം ചടങ്ങിൽ വായിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
പ്രസിഡന്റ്~ ലാൽസൺ. കെ. പോൾ കൊല്ലംകുടിയിൽ, സെക്രട്ടറി~ ബിനോയ് ജേക്കബ് മക്കോളിൽ, ട്രഷറർ~ സജി ജോസഫ് ചക്കാലയിൽ, വൈസ് പ്രസിഡന്റ്~ ഷിജി ബെന്നി, ജോയിന്റ് സെക്രട്ടറി~ സൗമ്യ സെബാസ്റ്റ്യൻ. കോടഞ്ചേരി പ്രവാസി സംഗമത്തിന്റെ പത്താം വാർഷികമായ 2017ൽ അതി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ പുതിയ ഭാരവാഹികൾ ശ്രമിക്കുമെന്ന് പുതിയ പ്രെസിഡന്റ് ലാല്‌സൺ അറിയിച്ചു.
2017 ലെ സംഗമം ജൂലൈ രണ്ടാമത്തെ ആഴ്ച (7,8,9) സോമർസെറ്റിൽ വച്ചു നടത്താനും തീരുമാനമായി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.