- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിയ്യൂരിൽ എത്തിയത് മുതൽ ഓടു പണിയുമായി നടന്ന പഞ്ചപാവം; ആയങ്കിയുടെ അറസ്റ്റ് അറിഞ്ഞതോടെ മനസ്സ് തകർന്നു; മാനസിക സമ്മർദ്ദം തുറന്നു പറഞ്ഞ് സെല്ലിൽ കുത്തിയിരിപ്പ്; തില്ലങ്കേരിയുടെ പിന്തുണ പോസ്റ്റ് എത്തിയത് ടിപി കേസ് പ്രതിയുടെ മനോശക്തിക്ക് വേണ്ടി; ഒടുവിൽ അറിയുന്നത് 5 കോടിയുടെ ക്വട്ടേഷൻ; കൊടി സുനിയുടെ ജയിൽ മാറ്റത്തിന് പിന്നിലുള്ളത് വധശ്രമ ഗൂഢാലോചനയോ?
തൃശൂർ: കൊടി സുനിക്കെതിരായ വധശ്രമ ഭീഷണി ചർച്ചകളിൽ എത്തിയത് മൊബൈൽ ഫോൺ പിടിച്ചതിന് പിന്നാലെ. വിയ്യൂർ ജയിലിൽ കരിപ്പൂരിലെ സ്വർണ്ണ കടത്ത് പിടിച്ചതിന് ശേഷം സംഭവിച്ചതെല്ലാം അസ്വാഭാവികമായ കാര്യങ്ങളായിരുന്നു. ജയിലിലെ പുലിയായിരുന്ന സുനി ഇതോടെ എലിയായി മാറിയെന്നാണ് ലഭിക്കുന്ന വിവരം. ഓട് പണി ചെയ്തിരുന്ന സുനി ഇതോടെ പണിക്ക് പോകാതെയായി. ആകെ തളർന്ന സുനി ജയിൽ ഉദ്യോഗസ്ഥരോട് തന്റെ മാനസിക വിഷമവും അറിയിച്ചു. ജോലി ചെയ്യാനാകാത്ത വണ്ണം തളർന്നുവെന്നും പറഞ്ഞു. കരിപ്പൂരിലെ സ്വർണ്ണ കടത്ത് പിടിച്ചതും അർജുൻ ആയങ്കിയും അറസ്റ്റും കൊടു സുനിയെ തകർത്തുവെന്നാണ് ലഭിക്കുന്ന സൂചന.
കൊടി സുനിക്ക് ആരാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. വിയ്യൂരിലേക്ക് ജൂണിൽ കൊടി സുനിയെ മാറ്റിയതു പോലും സംശയ നിഴലിലാണ്. കൊടി സുനിയെ കൊന്നാൽ അതിന്റെ ലാഭം ആർക്കാണെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. കരിപ്പൂരിൽ അർജുൻ ആയങ്കിയെ പിടികൂടിയതോടെ സിപിഎം സൈബർ സഖാക്കളെ തള്ളി പറഞ്ഞു. ആകാശ് തില്ലങ്കേരിയ്‌ക്കെതിരേയും പരസ്യ നിലപാട് എടുത്തു. ഇവരെല്ലാം കൊടി സുനിയുടെ അതിവിശ്വസ്തരായിരുന്നു. കൊടി സുനിയെ പരസ്യമായി പിന്തുണച്ച് ഈ ഘട്ടത്തിൽ തില്ലങ്കേരി പോസ്റ്റും ഇട്ടു. ഇതേ സമയം ജയലിൽ തീർത്തും നിരാശനും ദുഃഖിതനുമായിരുന്നു കൊടി സുനി. തന്നെ കൊല്ലുമെന്ന് അയാൾ ജയിൽ ഉദ്യോഗസ്ഥരോടും പറഞ്ഞു.
കോൺഗ്രസുകാരനായ റഷീദാണ് കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്തതെന്നായിരുന്നു റിപ്പോർട്ട്. ഈ റഷീദ് സൂപ്രണ്ടിന്റെ ഓഫീസിലാണ് ജോലി നോക്കിയിരുന്നത്. എന്നാൽ ഇത് ചട്ടപ്രകാരമാണെന്നാണ് പുറത്തു വരുന്ന സൂചന. ടിപി കേസിലെ പ്രതിയായ ഷാഫിയും റഷീദും സെല്ലിൽ നിരന്തര പ്രശ്‌നത്തിലായിരുന്നു. ഇതൊഴിവാക്കാൻ കൂടിയാണ് ഓഫീസിലേക്ക് ഇരുവരേയും മാറ്റിയത്. തടവു പുള്ളികളെ ഫോൺ വിളിയിൽ സഹായിക്കേണ്ട ചുമതലയായിരുന്നു റഷീദിന്. ഇതിനിടെയാണ് റഷീദിന്റെ ഫോൺ വിളി വിവാദം ചർച്ചയാകുന്നത്.
എന്നാൽ ഇതെല്ലാം കൊടി സുനിയെ മൊബൈലുമായി പിടിച്ചതിന് ശേഷമുണ്ടായ സംഭവങ്ങളാണ്. കൊടി സുനിയെ കൊല്ലാനുള്ള ക്വ്‌ട്ടേഷന്റെ ഭാഗമാണോ വിയ്യൂരിലേക്ക് ടിപി കേസിലെ പ്രധാന പ്രതിയെ കൊണ്ടു വന്നതെന്ന സംശയവും ഉയരുന്നുണ്ട്. ജൂൺ മാസത്തിലാണ് വിയ്യൂരിൽ കൊടി സുനി എത്തുന്നത്. ഇവിടെ കൊടി സുനിയെ താമസിപ്പിക്കരുതെന്ന മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. ഇതുണ്ടായിട്ടും എന്തിനാണ് വിയ്യൂരിലേക്ക് തിരഞ്ഞു പിടിച്ച് മാറ്റിയതെന്ന സംശയവും ശക്തമാണ്.
ഷാഫി അടക്കമുള്ളവർ പിന്നീട് കണ്ണൂരിലേക്ക് മാറിയിരുന്നു. ജൂണിൽ കൊടി സുനി എത്തി കുറച്ചു കാലം കഴിഞ്ഞപ്പോഴാണ് കരിപ്പൂരിലെ കടത്ത് വിവാദത്തിലാകുന്നത്. ഇതോടെയാണ് കൊടി സുനി നിരാശതയിലേക്ക് തള്ളിവീഴുന്നത്. യിലിൽവെച്ച്? കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലി?െന്റ അടിസ്ഥാനത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് സുരക്ഷ വർധിപ്പിച്ചു. ജയിൽ ഐ.ജിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ അതിസുരക്ഷ ജയിലിലാണ് കൊടിസുനിയെ പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണമുൾപ്പെടെയുള്ളവ വിശദ പരിശോധനക്ക് ശേഷമേ നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമോയെന്നത് സംബന്ധിച്ച് ജയിൽ ഡി.ജി.പിയും ആഭ്യന്തര വകുപ്പും തീരുമാനിക്കും.
സഹതാപം നേടാനുള്ള തന്ത്രമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. അതേസമയം, കൊടി സുനിയുടെയും ഫ്‌ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ്? റഷീദി?െന്റയും ഫോൺവിളികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ