- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി സർജന് ഡോക്ടർ വധു! കിർമാണി മനോജിന് ശേഷം ടിപിയെ വെട്ടുനുറുക്കി കൊന്ന പ്രധാനിക്കും മാംഗല്യമെന്ന് സൂചന; പരോൾ ലഭിച്ചാൽ രണ്ട് ദിവസത്തിനകം മിന്നുകെട്ട്; കൊടി സുനിക്ക് വധുവായെത്തുന്നത് മംഗലാപുരം ആശുപത്രിയിലെ ഡോക്ടറെന്ന് അഭ്യൂഹം; പൂവണിയാൻ പോകുന്നത് ഫേസ്ബുക്കിൽ മൊട്ടിട്ട പ്രണയമോ? കണ്ണൂരിലെ പുതിയ കല്യാണക്കഥ ഇങ്ങനെ
മാഹി: കിർമാണി മനോജിന് പിറകേ കൊടിസുനിയും വിവാഹിതനാകുന്നു. അടുത്ത പരോൾ ലഭിച്ചാൽ വിവാഹതീയ്യതി തീരുമാനിക്കുമെന്നാണ് അറിയുന്നത് കാസർഗോഡ് സ്വദേശിയായ ഒരു ഡോക്ടറാണ് വധുവെന്നാണ് അഭ്യൂഹം. മംഗലാപുരത്തെ ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്സ് ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ഒരു വർഷത്തിലേറെയായി ഫെയ്സ് ബുക്ക് വഴി ബന്ധം തുടരുകയായിരുന്നു. ചൊക്ലി നിടുമ്പ്രം ഷാരൂൺ വില്ലയിൽ സുനിൽകുമാർ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ്. മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലിൽ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട് അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങളിൽ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവർ ഏറെയാണ്. വിവാഹത്തിനായി ഉടൻ തന്നെ കൊടി സുനി അപേക്ഷ നൽകുമെന്നാണ് സൂചന. പരോൾ ലഭിച്ചാൽ രണ്ട് ദിവസത്തിനകം തന്നെ വിവാഹം നടത്താനാണ് അണിയറയിലെ
മാഹി: കിർമാണി മനോജിന് പിറകേ കൊടിസുനിയും വിവാഹിതനാകുന്നു. അടുത്ത പരോൾ ലഭിച്ചാൽ വിവാഹതീയ്യതി തീരുമാനിക്കുമെന്നാണ് അറിയുന്നത് കാസർഗോഡ് സ്വദേശിയായ ഒരു ഡോക്ടറാണ് വധുവെന്നാണ് അഭ്യൂഹം. മംഗലാപുരത്തെ ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്സ് ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ഒരു വർഷത്തിലേറെയായി ഫെയ്സ് ബുക്ക് വഴി ബന്ധം തുടരുകയായിരുന്നു. ചൊക്ലി നിടുമ്പ്രം ഷാരൂൺ വില്ലയിൽ സുനിൽകുമാർ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ്.
മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലിൽ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട് അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങളിൽ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവർ ഏറെയാണ്. വിവാഹത്തിനായി ഉടൻ തന്നെ കൊടി സുനി അപേക്ഷ നൽകുമെന്നാണ് സൂചന. പരോൾ ലഭിച്ചാൽ രണ്ട് ദിവസത്തിനകം തന്നെ വിവാഹം നടത്താനാണ് അണിയറയിലെ നീക്കം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളി കൊടിസുനി ജയിലിൽ 'വി.ഐ.പി'യാണ്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നതും കൊടി സുനി തന്നെ
യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാൾ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാർഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു. ഇതിനൊപ്പമാണ് ഡോക്ടറുമായി ഫെയ്‌സ് ബുക്കിലൂടെ സുനി പ്രണയത്തിലായെന്ന റിപ്പോർട്ടും വിവാഹവുമെല്ലാം അഭ്യൂഹമായെത്തുന്നത്.
പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. ഇതിനൊപ്പാണ് ഫെയ്‌സ് ബുക്കിലെ പ്രണയവും വിവാഹവുമെല്ലാം ചർച്ചയ്‌ക്കെത്തുന്നത്. നേരത്തെ ടിപി കേസിലെ പ്രതി കിർമാണി മനോജും വിവാഹിതനായ വാർത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പിന്നിട് ഈ വിവാഹം വിവാദത്തിനും ഇട നൽകി. വിവാഹ മോചിതയാകാത്ത യുവതിയെയാണ് കിർമാണി മനോജ് മിന്നുകെട്ടിയതായിരുന്നു പരാതിക്ക് കാരണം. ബഹറിനിൽ ജോലി ചെയ്യുന്ന സാനിത്ത്ന്റെ ഭാര്യയാണ് കിർമാണി മനോജിന്റെ നവവധു.
നിലവിൽ വിവാഹബന്ധം നിലനിൽക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് സാനിത്ത് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായി വിടുതൽ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി. ഈ പരാതി പ്രചരിച്ചതോടെയാണ് കിർമാണി മനോജും ഭാര്യയും മുങ്ങിയത്. കിർമാണി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ യുവതിയുടെ ഭർത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. അത് പ്രകാരം സാനിത്തിൽ നിന്നും വിവാഹ മോചനം നേടാതെ കിർമാണി മനോജിനെ വിവാഹം കഴിച്ച നിമിഷ കുട്ടിയെ വടകര സിഐ. മുമ്പാകെ ഹാജരാക്കിയിരുന്നു.
പുതുച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹിതനായ കിർമാണി മനോജ് വലിയ സൽകാര പരിപാടിയാണ് പദ്ധതിയിട്ടത്. പാർട്ടി പ്രവർത്തകരും അനുഭാവികളും കിർമാണി മനോജിന്റെ വീട്ടിലേക്ക് കൂട്ടമായെത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജ് പരോളിലെത്തിയാണ് വിവാഹിതനായത്. പാർട്ടി പ്രവർത്തകർ വീര പരിവേഷം നൽകുന്ന കിർമാണിയേയും നവവധുവിനേയും കാണാൻ ബന്ധുക്കളേക്കാളേറെ പാർട്ടി അണികളാണ് എത്തിയത്. ടി.പി. കൊലയെ തുടർന്ന് ഒളിവിൽ കഴിയാൻ സഹായിച്ച മാഹിയിലെ ഒരു മദ്യ മുതലാളി വൻ തോതിൽ വിവാഹ സൽക്കാരത്തിന് മദ്യമെത്തിച്ച് കഴിഞ്ഞതായും വാർത്തകളെത്തി. ഇതിനിടെയാണ് വധുവിന്റെ ഭർത്താവ് പരാതിയുമായെത്തിയത്. ഇതോടെ കിർമാണി ഒളിവിലുമായി.
സിപിഎം പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ പുലിവാൽ കല്യാണമായിരിക്കുന്നത്. കിർമാണി മനോജെന്ന മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയിൽ നിന്നും 800 കിലോ മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദൻ കോവിലിൽ വച്ചായിരുന്നു. വിവാദം പേടിച്ച് പാർട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് കല്ല്യാണത്തിൽ പങ്കെടുത്തിരുന്നത്. ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് സിപിഎമ്മിനുള്ള താൽപ്പര്യം എല്ലാവർക്കും അറിവുള്ളതാണ്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടെങ്കിലും ഇഷ്ടം പോലെ പരോൾ അനുവദിക്കപ്പെട്ടും ജയിൽ ഭരിച്ചു കൊണ്ടും സമയം മുന്നോട്ടു നീക്കുകയാണ് മനോജ് അടക്കമുള്ള പ്രതികൾ.
ടി പി കേസിലെ രണ്ടാം പ്രതി കിർമാണി മനോജിന് 11 ദിവസത്തെ പരോൾ നൽകിയാണ് വിവാഹം കഴിപ്പിച്ചത്. വടകര ഓർക്കാട്ടേരി സ്വദേശിയായ വധുവെന്നതും ഉയർത്തിക്കാട്ടി. ടിപിയുടെ നാട്ടുകാരിയെ തന്നെ വധുവായി കിട്ടിയെന്നതിന്റെ ആവേശത്തിലായിരുന്നു മനോജ്.