- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിയരുന്നു; പാർട്ടിയിൽ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ടായിട്ടും മുഖ്യമന്ത്രി അത് ചെയ്തില്ല; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രി നവോത്ഥാന നായകനെന്നാണ് പറയുന്നത്. അങ്ങനെയങ്കിൽ അദ്ദേഹം മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിയരുന്നു. അതാണ് നവോത്ഥാനം എന്നാണ് കൊടിക്കുന്നിൽ സുരേഷ് പ്രസംഗിച്ചത്.
പാർട്ടിയിൽ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ട്. മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടക്കുന്നിൽ പറഞ്ഞു. അയ്യങ്കാളി ജയന്തി ദിനവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകളുടെ ധർണയിൽ പ്രസംഗിക്കുകയായിരുന്നു. കെ മുരളീധരർ എ പിയും കോൺഗ്രസിന്റെ ജില്ലാ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമർശം.
പട്ടിക ജാതിക്കാരനായ ഒരു മന്ത്രിക്ക നല്ല വകുപ്പ് നൽകിയില്ല. ഒരു കാര്യവുമില്ലാത്ത ദേവസ്വമാണ് നൽകിയത്. മന്ത്രമല്ല പട്ടികജാതിക്കാരനായ മന്ത്രിയെ നിരീക്ഷിക്കാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഒരാളെ മുഖ്യമന്ത്രി നിർത്തിയിട്ടുണ്ട്. പട്ടിക ജാതിക്കാരോട് ഒരു നീതിയും സർക്കാർ കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിൽ അത്തരം നിയന്ത്രണം ഇല്ല.
സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സർക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസി എസ്ടി ഫണ്ട് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ