- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിക്കെതിർപ്പുണ്ടെങ്കിൽ ശുപാർശയിൽ നിന്ന് പിന്മാറുന്നതായി കൊടിക്കുന്നിൽ സുരേഷ്; കെപിസിസി പട്ടികയിൽ വെളിയം ശ്രീകുമാർ വേണമെന്ന് നിർബ്ബന്ധമില്ലെന്നും എംപി
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച് തന്റെ ശുപാർശ പിൻവലിക്കാൻ തയ്യാറാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ഉമ്മൻ ചാണ്ടിയുടെ എതിർപ്പു കണക്കിലെടുത്താണ് ഇത്. തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു. എഴുകോൺ ബ്ലോക്കിൽ നിന്ന് പി.സി വിഷ്ണുനാഥിന്റെ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടതാണ് ഉമ്മൻ ചാണ്ടി എതിർത്തത്. വിഷ്ണുനാഥിന് പകരം എഴുകോണിൽ നിന്നും വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നാണ് കൊടിക്കുന്നിലിന്റെ ആവശ്യം. നിലവിൽ പന്മനയിൽ നിന്നും കെപിസിസി പട്ടികയിൽ ഉൾപ്പെട്ട അംഗമാണ് ശ്രീകുമാർ. എ ഗ്രൂപ്പ് നിർദ്ദേശിച്ചതിന് വിരുദ്ധമായി തലവൂർ ബ്ലോക്കിൽ നിന്ന് തന്റെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെടുകയും ചെയ്തു. വെളിയം ശ്രീകുമാറിന് എഴുകോണിൽ നിന്നു മാത്രമേ പട്ടികയിൽ ഇടം നേടാനാവൂ, എന്നാൽ പി സി വിഷ്ണുനാഥിനാവട്ടെ കേരളത്തിൽ എവിടെനിന്നും സ്ഥാനംനേടാനാവും ഇതുകൊണ്ടാണ് താൻ അങ്ങിനെ ചെയ്തതെന്നാണ് എം പിയുടെ വിശദീകരണം എന്നാൽ,
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച് തന്റെ ശുപാർശ പിൻവലിക്കാൻ തയ്യാറാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ഉമ്മൻ ചാണ്ടിയുടെ എതിർപ്പു കണക്കിലെടുത്താണ് ഇത്. തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു.
എഴുകോൺ ബ്ലോക്കിൽ നിന്ന് പി.സി വിഷ്ണുനാഥിന്റെ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടതാണ് ഉമ്മൻ ചാണ്ടി എതിർത്തത്. വിഷ്ണുനാഥിന് പകരം എഴുകോണിൽ നിന്നും വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നാണ് കൊടിക്കുന്നിലിന്റെ ആവശ്യം.
നിലവിൽ പന്മനയിൽ നിന്നും കെപിസിസി പട്ടികയിൽ ഉൾപ്പെട്ട അംഗമാണ് ശ്രീകുമാർ. എ ഗ്രൂപ്പ് നിർദ്ദേശിച്ചതിന് വിരുദ്ധമായി തലവൂർ ബ്ലോക്കിൽ നിന്ന് തന്റെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെടുകയും ചെയ്തു.
വെളിയം ശ്രീകുമാറിന് എഴുകോണിൽ നിന്നു മാത്രമേ പട്ടികയിൽ ഇടം നേടാനാവൂ, എന്നാൽ പി സി വിഷ്ണുനാഥിനാവട്ടെ കേരളത്തിൽ എവിടെനിന്നും സ്ഥാനംനേടാനാവും ഇതുകൊണ്ടാണ് താൻ അങ്ങിനെ ചെയ്തതെന്നാണ് എം പിയുടെ വിശദീകരണം
എന്നാൽ, വിഷ്ണുനാഥിനെ ഒഴിവാക്കിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് അനാവശ്യ പ്രശ്‌നങ്ങൾ ചില നേതാക്കൾ ഉണ്ടാക്കുകയാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.