- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിഞ്ഞി ഫൈസൽ വധക്കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം; മഞ്ചേരി കോടതി ജാമ്യം അനുവദിച്ചത് ആർഎസ്എസ് താലൂക്ക് സഹ കാര്യവാഹകും മുഖ്യ സൂത്രധാരനുമായ മഠത്തിൽ നാരായണൻ അടക്കം മൂന്ന് പേർക്ക്; സംഭവം നടന്ന് 160 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രോസിക്യൂഷൻ വീഴ്ച്ചയെന്ന് ആരോപണം
മഞ്ചേരി: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. കേസിലെ മുഖ്യസൂത്രധാരൻ മഠത്തിൽ നാരായണൻ അടക്കമുള്ളവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോൾ ജാമ്യം ലഭിച്ചവർ മൂന്ന് പേരു ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ്. ആർഎസ്എസ്.തിരൂർ താലൂക്ക് സഹ കാര്യവാഹകും കേസിലെ മുഖ്യ സൂത്രധാരനുമായ തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ (47)ആർഎസ്എസ് പ്രവർത്തകൻ തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിപിൻ (26) ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബിജെപി പ്രാദേശിക ഭാരവാഹിയുമായ വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശേരി ജയകുമാർ (48) എന്നിവർക്കാണ് ജാമ്യംഅനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി നടപടി കൈക്കൊണ്ടത്. കർശന വ്യവസ്ഥകളോടെയാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം രണ്ടുപേർക്ക് തുല്യ ജാമ്യ സംഖ്യയുടെ ബോണ്ട് കെട്ടിവെക്കണം. ജാമ്യത്തിന് ഈട് നൽകുന്ന

മഞ്ചേരി: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. കേസിലെ മുഖ്യസൂത്രധാരൻ മഠത്തിൽ നാരായണൻ അടക്കമുള്ളവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോൾ ജാമ്യം ലഭിച്ചവർ മൂന്ന് പേരു ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ്.
ആർഎസ്എസ്.തിരൂർ താലൂക്ക് സഹ കാര്യവാഹകും കേസിലെ മുഖ്യ സൂത്രധാരനുമായ തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ (47)ആർഎസ്എസ് പ്രവർത്തകൻ തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിപിൻ (26) ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബിജെപി പ്രാദേശിക ഭാരവാഹിയുമായ വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശേരി ജയകുമാർ (48) എന്നിവർക്കാണ് ജാമ്യംഅനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി നടപടി കൈക്കൊണ്ടത്. കർശന വ്യവസ്ഥകളോടെയാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം രണ്ടുപേർക്ക് തുല്യ ജാമ്യ സംഖ്യയുടെ ബോണ്ട് കെട്ടിവെക്കണം. ജാമ്യത്തിന് ഈട് നൽകുന്ന വസ്തുവിന്റെ ആധാരം കോടതിയിൽ കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചു.
മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹരജി തീർപ്പാക്കിയത്. രണ്ടുമാസം എല്ലാ ആഴ്ചയിലും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. ഈ കാലയളവിൽ ജില്ല വിട്ടുപോകണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഫൈസൽവധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ മറ്റു വിധ്വംസക,അക്രമ സംഭവങ്ങളിൽ ഏർപ്പെടാനോ പാടില്ലെന്നും ജാമ്യവ്യവസ്ഥകളിൽ ഉൾപ്പെടുത്തിയാണ് ഹരജി തീർപ്പാക്കിയത്.
16 പ്രതികളാണ് ഫൈസൽ വധക്കേസിൽ അറസ്റ്റിലായത്. ഇതിൽ കൃത്യത്തിൽ പങ്കെടുത്തവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുമുണ്ട്. 2016 നവംബർ 19 നാണ് കൊടിഞ്ഞി ഫാറൂഖ് നഗർ പുല്ലാണി ഫൈസലിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ11 പ്രതികൾക്ക് ഫെബ്രുവരി പത്തിന് കർശന വ്യവസ്ഥകളോടെ ഇതേ കോടതി ജാമ്യം നൽകിയിരുന്നു. രണ്ടു പ്രതികൾക്ക് പരപ്പനങ്ങാടി ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്.ജില്ലാ സെഷൻസ് കോടതിയിൽ വന്ന രണ്ടു ജാമ്യഹരജിയുടെ വാദങ്ങൾക്കിടയിലും പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഗവ.പ്ലീഡർ പി. സുരേഷ് വാദിച്ചിരുന്നു.
അതേസമയം കേസിൽ പൊലീസ് വീഴ്‌ച്ചയുണ്ടെന്ന് നേരത്തെ മുതൽ ആരോപണം ഉയർന്നിരുന്നു. ഫൈസൽ കൊല്ലപ്പെട്ടിട്ട് 160 ദിവസമാവുന്നു. കേസിൽ കുറ്റപത്രം നൽകുന്നതിനുള്ള ഒരുക്കങ്ങളോ നീക്കങ്ങളോ ഇതുവരെ പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നും തുടങ്ങിയിട്ടില്ലെന്നുമാണ് ആക്ഷേപരം. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തവർ, കൃത്യംആസൂത്രണം ചെയ്ത കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തിയിട്ടില്ല.
അവസാനം ഹരജി നൽകിയ മൂന്നു പ്രതികളുടെ ജാമ്യഹരജി തീർപ്പാക്കും മുമ്പ് തന്റെ വാദംകേൾക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് മിനിമോൾ ഹരജി നൽകിയരുന്നു. ഈ ഹരജിയിൽ വാദം കേൾക്കുന്നതി െന്റഭാഗമാണ് ഒരുമാസത്തോളം തീർപ്പുകൽപ്പിക്കാൻ നീണ്ടത്. ഫൈസലിന്റെ ഭാര്യയും മക്കളും മാതാവായ താനും ഇസ് ലാം സ്വീകരിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു മിനിമോളുടെ ഹരജി.

