- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക പ്രശ്നങ്ങളുള്ള അച്ഛൻ; തൊഴിലുറപ്പിന് പോയി കുടുംബം പോറ്റുന്ന ഉമ്മ; സഹോദരൻ നഴ്സിങ് വിദ്യാർത്ഥി; 19 തികഞ്ഞപ്പോൾ നിക്കാഹ് നടത്തിയത് ഉമ്മയുടെ ബന്ധുക്കൾ; ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്തിയ മുഹ്സില കൊടിയത്തൂരിലേക്ക് നവ വധുവായി പോയത് പ്രതീക്ഷകളോടെ; പ്രകോപന കാരണം അറിയാതെ ബന്ധുക്കളും നാട്ടുകാരും
കോഴിക്കോട്; കൊടിയത്തൂരിൽ കഴിഞ്ഞ ദിവസം ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ മുഹ്സിലയുടെ കുടുംബം കഴിഞ്ഞിരുന്നത് പരാധീനതകൾക്ക് നടുവിൽ. മാനസികപ്രശ്നങ്ങളുള്ള പിതാവ് നാട്ടിൽ ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. മാതാവ് തൊഴിലുറപ്പ് ജോലിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്.
ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറ ഉളിക്കൽ മുജീബിന്റെയും ഖദീജയുടെയും രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട മുഹ്സില. ഇവരുടെ ഏക ആൺകുട്ടിയും കുടുംബത്തിലെ മൂത്തമകനുമായ മുഹ്സിൽ റഹ്മാൻ നഴ്സിങ് വിദ്യാർത്ഥിയാണ്. 10ാം ക്ലാസ് വരെ സ്വന്തം വീട്ടിൽ നി്ന്ന് പഠിച്ചിരുന്ന മുഹ്സില 10ാം ക്ലാസിന് ശേഷം കുനിയിൽ എന്ന സ്ഥലത്തുള്ള അറബിക് കോളേജിലാണ് പഠിച്ചിരുന്നത്. ഈ സമയത്ത് കോളേജിന് സമീപത്തുള്ള ഉമ്മയുടെ വീട്ടിലായിരുന്നു താമസം.
ഉമ്മയുടെ കുടുംബമാണ് മുഹ്സിലക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങളെല്ലാം ചെയ്ത് നൽകിയിരുന്നത്. പ്ലസ്ടു പഠനം പൂർത്തിയാക്കിയതിന് ശേഷം 19 വയസ്സ് തികഞ്ഞപ്പോൾ തന്നെ വിവാഹ ആലോചനകൾ വന്ന് തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെയാണ് ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷഹീറിന്റെ ആലോചനയും വന്നത്. ഇരുവരും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഷഹീറിന് നാല് സഹോദരങ്ങളാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ തൊട്ടടുത്ത് തന്നെ വീട് വെച്ച് താമസിക്കുന്നവരാണ്. ഇവരോടെല്ലാം വളരെ സ്നേഹത്തിലാണ് ഷഹീർ കഴിഞ്ഞിരുന്നത്. വീട്ടിലെ എന്താവശ്യത്തിനും ഷഹീർ ഓടിയെത്തുമായിരുന്നു എന്ന് സഹോദരങ്ങൾ പറയുന്നു. മറ്റുള്ളവരുടെ മുന്നിൽ ഷഹീറും മുഹ്സിലയും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു എന്നാണ് ഷഹീറിന്റെ സഹോദരങ്ങളും അയൽവാസികളും പറയുന്നത്.
ഒരു നിമിഷത്തെ പ്രകോപനമോ മറ്റെന്തെങ്കിലുമോ ആകാം ഷഹീറിനെ കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത് എന്നാണ് അയൽവാസികൾ പറയുന്നത്. കൊലപാതകത്തിന് ശേഷം വാതിൽ തുറന്ന് ഓടിയ ഷഹീറിനെ പിടികൂടിയത് സഹോദരങ്ങൾ ചേർന്നാണ്. എന്നാൽ പൊലീസെത്തി വിലങ്ങണിയച്ച് ഷഹീറിനെ കൊണ്ടുപോകുന്നത് കണ്ട് നിൽക്കാൻ സഹോദരങ്ങൾക്കായില്ല.
ഷഹീറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്ത് നടത്തി. വീടിന്റെ അകവും മറ്റും പരിശോധിച്ച പൊലീസ്, പ്രതി കാണിച്ചു കൊടുത്തതനുസരിച്ചു തൊട്ടടുത്ത പറമ്പിൽനിന്ന് കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിർവികാരനായാണ് ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്. വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കൃത്യം നടത്തിയതിനുശേഷം പ്രതി ആത്മഹത്യാശ്രമം നടത്തിയതായും നാട്ടുകാർ പറയുന്നു.
ഓട്ടത്തിനിടയിൽ വീണ പ്രതിയുടെ നെറ്റിയിലും തലയ്ക്കും പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ പുലർച്ചെയാണ് കൊടിയത്തൂർ പഞ്ചയാത്തിൽ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ കുട്ട്യാലിയുടെ മകൻ ഷഹീർ ഭാര്യ മുഹ്സിലയെ കഴുത്തറുത്തുകൊന്നത്.