- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരം കോട്ട കാക്കാൻ കോടിയേരി; കൊല്ലവും ആലപ്പുഴയും ചേർത്ത് നിർത്താൻ ബേബിയും എസ് ആർ പിയും; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താക്കോൽ സ്ഥാനം കോടിയേരിക്ക് തിരികെ കിട്ടും; ഭരണ തുടർച്ച ഉറപ്പിക്കുന്നതിനുള്ള സംഘടനാ ഉത്തരവാദിത്തം കോടിയേരിക്ക് നൽകി പിണറായി; ചുവടു പിഴയ്ക്കാതെ പ്രചരണം മുമ്പോട്ട് കൊണ്ടു പോകാൻ സിപിഎം
തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം കോടിയേരി ബാലകൃഷ്ണന്. ഇതോടെ സിപിഎം അധികാരത്തിൽ എത്തിയാൽ വീണ്ടും കോടിയേരി സിപിഎമ്മിന്റെ താക്കോൽ സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായി. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം തന്നെ കോടിയേരിക്ക് തിരിച്ചു നൽകും. ഭരണം ഉറപ്പിക്കാനുള്ള ചുമതല പിണറായി വിജയൻ ഏൽപ്പിക്കുന്നത് കോടിയേരിയെയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം. തിരുവനന്തപുരത്ത് കൂടുതൽ സീറ്റ് കിട്ടിയാൽ അധികാരം കിട്ടുന്നതാണ് കേരളത്തിന്റെ ചരിത്രം. ഇത് മനസ്സിലാക്കിയാണ് കോടിയേരി തലസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മേൽനോട്ട ചുമതയിൽ നിറയുന്നത്.
വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ടുനേടാനുള്ള പ്രചാരണവും നടത്താനുള്ള 'ആക്ഷൻ പ്ലാൻ' സിപിഎം. തയ്യാറാക്കി. ഓരോ മണ്ഡലങ്ങൾക്കും ജില്ലകൾക്കും നേതാക്കൾക്ക് ചുമതല നൽകിയതിനൊപ്പം പി.ബി. അംഗങ്ങളുടെ നിരീക്ഷണവുമുണ്ടാകും. മുഖ്യമന്ത്രിക്ക് പുറമേ, ആറ് പി.ബി. അംഗങ്ങളും എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങും. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ സീറ്റ് നിലനിർത്തുകയെന്നത് എൽ.ഡി.എഫിന് വളരെ പ്രധാനമാണ്. നേമത്ത് ബിജെപി. നിലംതൊടാതിരിക്കാനുള്ള പോരാട്ടത്തിനാണ് കോൺഗ്രസ് ഇറങ്ങുന്നതെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലയുടെ ചുമതല. ജില്ലയിലെ ഓരോമണ്ഡലവും പി.ബി.അംഗമായ കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പ്രചരണത്തിൽ സജീവമാകും. വട്ടിയൂർക്കാവിലും നേമത്തും തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് കോടിയേരിയാണ്. രോഗത്തിന്റെ ആകുലതകളിൽ നിന്നും കോടിയേരി മുക്തനായി കഴിഞ്ഞു. പ്രചരണത്തിന്റെ എല്ലാ തലത്തിലും കോടിയേരിയുടെ ഇടപെടലുണ്ടാകും. സിറ്റിങ് സീറ്റിലാകും കൂടുതൽ സജീവത. വട്ടിയൂർക്കാവിൽ കൂടുതൽ സമയം ണ്ടൊകും. കൊല്ലത്ത് ബേബിക്കാണ് ഉത്തരവാദിത്തം.
തെക്കൻ കേരളത്തിൽ മെച്ചപ്പെട്ട പ്രകടനം സിപിഎമ്മിന് അനിവാര്യതാണ്. ഇത് മനസ്സിലാക്കിയാണ് തീരുമാനങ്ങൾ. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കൂടുതൽ ഗൗരവത്തോടെ ഇടപെടൽ നടത്തും. ഈ മൂന്ന് ജില്ലകളിലും മുൻതൂക്കം നിലനിർത്താണ് ഇത്. 19 മുതൽ നേതാക്കളുടെ പ്രചാരണ പരിപാടി തുടങ്ങും. അതുവരെ കേരളത്തിലുള്ള പി.ബി.അംഗങ്ങളായ എം.എ. ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രകരിച്ചാണ് പ്രവർത്തിക്കുന്നത്. കൊല്ലത്തെ മുഴുവൻ സീറ്റും കഴിഞ്ഞതവണ എൽ.ഡി.എഫ്. നേടിയതാണ്. അത് നിലനിർത്താനുള്ള പ്രചാരണം ഉറപ്പുവരുത്തുകയാണ് ബേബിയുടെ ദൗത്യം.
മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും മാറ്റി പുതിയ സ്ഥാനാർത്ഥികളെ പരീക്ഷിക്കുന്നതിന്റെ അസ്വാസര്യം പ്രകടമായ ജില്ലയാണ് ആലപ്പുഴ. ആ മുറിവുണക്കി പ്രവർത്തകരെ രംഗത്തിറക്കാനായി എന്ന ഉറപ്പുവരുത്തലാണ് എസ്. രാമചന്ദ്രൻ പിള്ളയ്ക്കുള്ളത്. സുധാകരനേയും ഐസകിനേയും അടുപ്പിച്ച് നിർത്താനാണ് നീക്കം. 17 മുതൽ മുഖ്യമന്ത്രി മറ്റ് ജില്ലകളിലെ പ്രചാരണം തുടങ്ങും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടാകും. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ എന്നിവരും മറ്റ് ജില്ലകളിൽ പ്രധാന പ്രചാരകരായി ഇറങ്ങും.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേരളത്തിൽ പ്രചാരണത്തിലുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ