തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ മോശമായാൽ കെട്ട മുട്ട പോലെയായിരിക്കുമെന്ന് മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി വിട്ട സി പി എം, സിപിഐ നേതാക്കൾ എൻ ഡി എ സ്ഥാനാർത്ഥികളായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും. ഈ വഞ്ചകന്മാർ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാർ അല്ലാതായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരൻ മോശമായി കഴിഞ്ഞാൽ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.'കോടിയേരി പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം മൂന്നക്കം ആക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നതെന്നും, തങ്ങൾക്ക് ഇപ്പോൾ 95 സീറ്റുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.