കണ്ണൂർ: കണ്ണൂർ പാർട്ടിയിൽ യാതൊരു പ്രശ്‌നങ്ങളിലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ടെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര മറുപടികളാണ് കോടിയേരി ഇന്ന് നൽകിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്ത് മടങ്ങിയ കോടിയേരി തിരിച്ച് ഉടൻ സെക്രട്ടറി കസേരയിൽ എത്തുമെന്നാണ് സൂചന. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് വേണ്ട എല്ലാം കോടിയേരിയുടെ നേതൃത്വത്തിലാകും നടക്കുക. ഇതിന്റെ സൂചനയാണ് കണ്ണൂരിലെ പാർട്ടി യോഗങ്ങളിൽ എത്തി കോടിയേരി നൽകുന്നത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുന്ന കാര്യം യുക്തമായ സമയത്ത് യുക്തമായി തീരുമാനിക്കും. താനിപ്പോൾ പാർട്ടിയിൽ നിന്നും അവധിയെടുത്തത് തുടരുകയാണ്. തന്നെ തഴയുന്നുവെന്നാരോപിച്ച് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സുരേന്ദ്രൻ കത്തു നൽകിയതിനെ കുറിച്ച് അറിയില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്-കോടിയേരി പറഞ്ഞു

പി.ജയരാജന് ശാസിച്ചതായുള്ള വിവരം. തനിക്കറിയില്ല. അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ല. കെ.പി സഹദേവനും പി.ജയരാജനും എന്തെങ്കിലും തർക്കമുള്ളതായി തനിക്കറിയില്ല. അറുന്നു റോളം പ്രതിനിധികളാണ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. നായനാർ അക്കാദമിയിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

ഇതിനു മുൻപേ മ്യൂസിയത്തിന്റെ പണി പൂർത്തീകരിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ കണ്ണുരിലെ ജില്ലാ സമ്മേളനം ആദ്യമായി നടത്തും എർണാകുളത്തും ജില്ലാ സമ്മേളനം വേഗം നടത്തും അവിടെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ തീയ്യതി നിശ്ചയിച്ചിട്ടില്ല. വാരിയംകുന്ന നെ ഭഗത് സിങ്ങിനോട് മന്ത്രി മുഹമ്മദ് റിയാസ് ഉപമിച്ചത് ഓരോ കാലഘട്ടത്തിന് അനുസരിച്ചായേക്കാം ചരിത്രം വളച്ചൊടിച്ച് സമുഹത്തിൽ വെറുപ്പു പലർത്താനുള്ള സംഘ പരിവാർ നീക്കം ഇവിടെ നടപ്പിലാവില്ല.

മലബാർ കലാപത്തെ കുറിച്ചു വസ്തുനിഷ്ഠമായി വിലയിരുത്തിയത് ഇടതുപക്ഷ ചരിത്രകാരന്മാരാണ്. മൂട്ടിൽ മരം മുറിയിൽ ധർമ്മടം ബന്ധത്തെ കുറിച്ചു എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിക്ഷ നേതാവ് അതു ബന്ധപെട്ട ഉദ്യോഗസ്ഥന്മാർക്ക് കൈമാറണമെന്നും കോടിയേരി ആവശ്യപെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു എന്നിവരും കോടിയേരിയൊപ്പമുണ്ടായിരുന്നു.