- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിനീഷിന്റെ അറസ്റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരിക്ക് വീണ്ടും സെക്രട്ടറിയാകാൻ മോഹം; പിണറായി സമ്മതം മൂളിയാൽ നിയമസഭാ തെരെഞ്ഞടുപ്പിൽ പാർട്ടിയെ കോടിയേരി നയിക്കും; പഞ്ചായത്തിലെ നേട്ടം മുതൽകൂട്ടാക്കാൻ കണ്ണൂർ ലോബി; വിജയരാഘവന് സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ?
തിരുവനന്തപുരം: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ തദ്ദേശ തെരെഞ്ഞടുപ്പിന് മുൻപ് ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞാണ് സെക്രട്ടറി സ്ഥാനത്തു നിന്നും ലീവ് എടുത്തത്. മകൻ ഇ ഡി യുടെ കസ്റ്റഡിയിൽ കഴിയുന്നതും മകനെതിരെ ഉയർന്ന മയക്കു മരുന്ന് ലോബി ആരോപണങ്ങളും സ്ഥാനം ഒഴിയാൻ കോടിയേരിയെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. ഇതിനൊപ്പം മൂത്ത് മകൻ ബിനോയിയ്ക്കെതിരെ ഉയർന്ന ബാർ ഡാൻസറുടെ പരാതിയും ചർച്ചയായി. ഇതൊന്നും പാർട്ടിയെ ബാധിച്ചില്ലെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ.
എന്തായലും അവധിയിൽ പോയശേഷവും പാർട്ടിയിൽ സജീവമായി കോടിയേരി സംസ്താന സെക്രട്ടരിയേറ്റ് യോഗങ്ങളിലും എൽ ഡി എഫ് നേതൃയോഗങ്ങളിലും പങ്കെടുത്തിരുന്നു. കൂടാത ഈ തെരെഞ്ഞടുപ്പിൽ ഭാര്യ സമേതം വോട്ടിടാൻ കണ്ണൂരിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു. തെരെഞ്ഞടുപ്പ ഫലം വന്നപ്പോൾ പ്രതികൂല സാഹചര്യത്തിലും കാറ്റ്്് ഇടത്തോട്ടു വീശിയ സാഹചര്യത്തിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് അടുപ്പക്കാരും ആവിശ്യപ്പെട്ടു. തന്റെ മക്കൾക്കെതിരായ ആരോപണങ്ങൾ പ്രതിഫലിച്ചിരുന്നുവെങ്കിൽ സിപിഎമ്മിന് ഇത്രയും വലിയ വിജയം കിട്ടില്ലായിരുന്നുവെന്നാണ് കോടിയേരിയുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് അവധി റദ്ദാക്കി പാർട്ടി സെക്രട്ടരി സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം ആലോചന തുടങ്ങിയത്. കണ്ണൂരിലെ പാർട്ടിക്കാർക്കും കോടിയേരി തിരികെ വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പാർട്ടിയും ഭരണവും കണ്ണൂർ കാരുടെ കയ്യിൽ വേണമെന്ന ശാഠ്യവും ഇവർക്കുണ്ട്.പാർട്ടിക്ക് മേൽ കോടിയേരിയെ സെക്രട്ടരി സ്ഥാനത്ത് എത്തിക്കാൻ കണ്ണൂർ ലോബിയുടേതായ സമ്മർദ്ദം ശക്തമായി ഉണ്ടെന്നാണ് വിവരം. എന്നാൽ ബിനിഷിന്റെ അറസ്്റ്റിനെ തുടർന്ന് പാർട്ടി പ്രതിഛായ മോശമാകുമന്ന കണക്കൂട്ടലിൽ പിണരായി വിജയൻ കൂടി താല്പര്യം എടുത്താണ് കോടിയേരി അവധിയിൽ പോയത്.
കേന്ദ്ര നേതൃത്വത്തിൻര ഇടപടലും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ പിണറായി എസ് മൂളേണ്ടതുണ്ട്. പിണറായിയുടെ ജില്ലാ പര്യടനം ചൊവ്വാഴ്ച കൊല്ലത്ത് തുടങ്ങുന്നതിനാൽ അതിന് മുൻപ് ഒരു തീരുമാനം ഉണ്ടാകണമെന്നാണ് കോടിയേരി സെക്രട്ടറി ആയി തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കൾ പറയുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പിണറായുടെ ജീല്ലാ പര്യടനം പൂർത്തിയായ ശേഷമാകും ഇക്കാര്യങ്ങളിൽ പാർട്ടിയിൽ സജീവ ചർച്ച ഉണ്ടാകുക. പിണറായിയുടെ മനസ്സ് മാത്രമാകും ഇതിൽ നിർണ്ണായകം.
പാർട്ടി സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോല പ്രവർത്തിപ്പിക്കാൻ വിജയരാഘവന് കഴിയുന്നില്ലന്ന വിമർശനം ചില നേതാക്കൾക്ക് ഉണ്ട്. ഇതും കോടിയേരിക്ക് ഗുണമാവും. കൂടാതെ ബിനിഷിന്റെ ജയിൽ വാസമോ ആരോപണങ്ങളെ തെരെഞ്ഞടുപ്പിൽ ഏശാത്തതിനാൽ നിയമസഭാ തെരെഞ്ഞടുപ്പിൽ പാർട്ടിയെ കോടിയേരി നയിക്കട്ടെ എന്നാണ് ബഹു ഭൂരിപക്ഷം സെക്രട്ടരിയേറ്റ് അംഗങ്ങളും പറയുന്നതെന്നാണ് അറിയുന്നത്. രാഷ്ട്രീയ വനവാസത്തിന്റെ ആവശ്യം കോടിയേരിക്കില്ലെന്നാണ് അവരുടെ നിലപാട്.
ചികിത്സക്ക് എന്ന് പറഞ്ഞ് അവധി എടുത്തപ്പോൾ കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് പകരം ചുമതലയിലേക്ക് എ വിജയരാഘവനെ അന്ന് നിർദ്ദേശിച്ചത്.ഇത് താൽക്കാലികമായ മാറ്റം മാത്രമാണെന്നും കോടിയേരി മടങ്ങി എത്തും എന്നും സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നു. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ബെംഗളുരൂ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുകയാണ്. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ രാജി വെയ്ക്കേണ്ടതില്ലെന്നാണ് നേരത്തെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.
മകന്റെ കുറ്റകൃത്യങ്ങൾക്ക് പാർട്ടി സെക്രട്ടറിയായ അച്ഛന് ഉത്തരവാദിത്തം ഇല്ലെന്നും സിപിഎം വാദിച്ചു. പ്രതിപക്ഷം കോടിയേരിയുടെ രാജി ആവശ്യം ശക്തമാക്കിയപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും. എന്നാൽ രണ്ട് നിർണായക തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന പാർട്ടിയും സർക്കാരും ബിനീഷ് വിഷയത്തിന് മേലുള്ള തിരിച്ചടി ഒഴിവാക്കാനാഗ്രഹിച്ചിരുന്നു.
കോടിയേരിയുടെ പിന്മാറ്റം സംബന്ധിച്ച് സിപിഎമ്മിന്റെ അവൈലബിൾ പിബി ചർച്ച ചെയ്തിരുന്നു. ഒഴിയേണ്ടതില്ലെന്ന നിർദ്ദേശമാണ് ഭൂരിഭാഗവും മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കോടിയേരി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ആരോപണങ്ങൾ ഏശാത്ത സാഹചര്യത്തിൽ കോടിയേരിയുടെ താലപര്യം പാർട്ടി പരിഗണിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ