കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. ഗണേശ് കുമാർ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎ‍ൽഎ മാത്രമാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായവുമുണ്ടാകാം. അതൊന്നും ഇടതുമുന്നണിയുടെ അഭിപ്രായമല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ സംഭവത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ ഇരയ്ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചശേഷം ഗണേശ്‌കുമാർ എംഎ‍ൽഎ പറഞ്ഞത് ഇടതുമുന്നണിയുടെ അഭിപ്രായമല്ല.

ഗണേശ് കുമാർ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎ‍ൽഎ മാത്രമാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായവുമുണ്ടാകാം. അതൊന്നും ഇടതുമുന്നണിയുടെ അഭിപ്രായമല്ല. നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. യു.ഡി.എഫ് സർക്കാരായിരുന്നു ഭരണത്തിലെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ സംഭവത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം തന്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും വാർത്തകൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ ക്ഷേത്രദർശനത്തിനെതിരേ ബിജെപി രംഗത്തുവന്നിരുന്നു. സിപിഎമ്മിന്റെ കപട മുഖമാണ് കടകംപള്ളിയുടെ നടപടിയിലൂടെ പുറത്തുവന്നതെന്നായിരുന്നു ബിജെപിയുടെ വിമർശനം.

അഷ്ടമിരോഹിണി ദിനത്തിലാണ് മന്ത്രി കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തു വന്നതെന്നും അതല്ല, കടകംപള്ളി സുരേന്ദ്രന്റെ പ്രവർത്തനം ആത്മാർഥമായാണെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി പ്രതികരിച്ചിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള സമരം അവർക്കിടയിലെ അഭിപ്രായ ഭിന്നതകളെ തുടർന്നുള്ളതാണെന്ന് കോടിയേരി ആരോപിച്ചു. രമേശ് ചെന്നിത്തലയ്ക്കെതിരെ യു.ഡി.എഫിൽനിന്നുതന്നെ എതിരഭിപ്രായം ഉയർന്നപ്പോൾ ഒരു സമരം ചെയ്തേക്കാമെന്ന് തീരുമാനിച്ചു. അതൊന്നും ക്ലച്ച് പിടിക്കാൻ പോകുന്നില്ലെന്ന് കോടിയേരി പരിഹസിച്ചു.