- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങളിൽ സർക്കാറിന് പ്രതിരോധം തീർത്ത് കോടിയേരി; വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തും; സർക്കാറിന് സാവകാശം നൽകണമെന്നും കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന വിമർശനങ്ങളിൽ സർക്കാറിന് പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സർക്കാരിന് സാവകാശം നൽകണം. വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒൻപത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്നായിരുന്നു പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് പറഞ്ഞത്. ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വളരെ ഗൗരവതരമായ വിമർശവും കോവളം ഏര്യ കമ്മിറ്റിയിൽ ഉയർന്നിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ലെന്നായിരുന്നു വിമർശനം.
സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തുന്ന വനിതാ സഖാക്കൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കിളിമാനൂർ എര്യ കമ്മിറ്റിയുടെ പരാതി. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു തുടങ്ങി സർക്കാരിനെതിരെ നിരവധി വിമർശനങ്ങളാണ് സമ്മേളനത്തിൽ ഉയർന്നത്.
മറുനാടന് മലയാളി ബ്യൂറോ