- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ തടഞ്ഞാൽ കേരളത്തിലെ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങി നടക്കാൻ പറ്റാതാകുമെന്ന് കോടിയേരി; കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ല; പൾസർ സുനിയുടെ അറസ്റ്റ് തടഞ്ഞ അഭിഭാഷകരുടെ നടപടി തെറ്റായ സന്ദേശമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞാൽ കേരളത്തിലെ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനെ കേരളത്തിൽ നടക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ചില നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നു കോടിയേരി പറഞ്ഞു. കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരം സന്ദർശന വേളയിൽ തടയാൻ സംഘപരിപാർ സംഘടനകൾ പദ്ധതിയിട്ടിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പഴുതടച്ചുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചതോടെ സംഘപരിവാർ സംഘടനകളുടെ പദ്ധതികൾ പാളി. ആർഎസ്എസ് തീരുമാനിച്ചാൽ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ ഇന്നു പറയുകയുണ്ടായി. നിയമസഭയ്ക്ക് അകത്തും പുറത
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞാൽ കേരളത്തിലെ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനെ കേരളത്തിൽ നടക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ചില നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നു കോടിയേരി പറഞ്ഞു.
കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരം സന്ദർശന വേളയിൽ തടയാൻ സംഘപരിപാർ സംഘടനകൾ പദ്ധതിയിട്ടിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പഴുതടച്ചുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചതോടെ സംഘപരിവാർ സംഘടനകളുടെ പദ്ധതികൾ പാളി.
ആർഎസ്എസ് തീരുമാനിച്ചാൽ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ ഇന്നു പറയുകയുണ്ടായി. നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയൻ കഥ മെനഞ്ഞ് അക്രമത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അവർ ആരോപിച്ചു. ആർഎസ്എസിനെ വെല്ലുവിളിക്കാൻ മുഖ്യമന്ത്രി വളർന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. ബിജെപിയെ തകർക്കാനാണ് ശ്രമമെങ്കിൽ ജനാധിപത്യ പരമായി സിപിഎമ്മിന് ശവമഞ്ചമൊരുക്കും.ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ടെന്നും ശോഭ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് കോടിയേരി ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പൾസർ സുനിയെ കോടതിയിൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ തടഞ്ഞ അഭിഭാഷകരെയും കോടിയേരി വിമർശിച്ചു. നടിയെ ആക്രമിച്ച പ്രതിയെ പിടിക്കാൻ ശ്രമിച്ച പൊലീസിനെ അഭിഭാഷകർ തടഞ്ഞത് ശരിയായില്ല. അത് നീതികരിക്കാനാവില്ല.
കൊടും കുറ്റവാളികളായ പ്രതികളെ സംരക്ഷിക്കുകയായിരുന്നു അഭിഭാഷകർ ചെയ്തതത്. ഇത്തരം പ്രവർത്തികളിലൂടെ അഭിഭാഷകർ തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. അഭിഭാഷകരെ തള്ളിപ്പറയാൻ കേരളത്തിലെ കോൺഗ്രസും ബിജെപിയും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.