- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ്; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ആദ്യം ഉത്തർപ്രദേശിലെ സർക്കാരിനെ പിരിച്ച് വിട്ടിട്ട് ഇങ്ങോട്ട് വന്നാൽ മതിയെന്നും തിരിച്ചടിച്ച് കോടിയേരി; ആർഎസ്എസ് സി.പി.എം നേതാക്കളുടെ വാക്പോര് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് ആർഎസ്എസ് നേതൃത്വം. കോടതി ഇത് ഗൗരവമായി കാണണമെന്നും ആർഎസ്എസ് നേതൃത്വം ആവശ്യപ്പെടുന്നു. എന്നാൽ ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും അധികാരത്തിലെത്തി മൂന്നര മാസം പിന്നിടും മുൻപ് 4000 കൊലപാതകങ്ങൾ നടന്ന ഉത്തർപ്രദേശ് നിയമസഭ ആദ്യം പോയി പിരിച്ച് വിട്ടിട്ടു വരാനാണ് കോടിയേരി തിരിച്ചടിച്ചത്.കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സി.പി.എം അധികാരത്തിലേറിയതോടെ അക്രമങ്ങൾ വർധിച്ചുവെന്നും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലെ ഡൽഹിയിൽ പറഞ്ഞു. അങ്ങനെയാണെങ്കിൽ സി.പി.എം ഭരിക്കുന്ന അക്രമത്തിലാണോ കൂടുതൽ കൊലപാചകങ്ങൾ നടക്കുന്നുന്നതെന്ന് ആർഎസ്എസ് ആദ്യം പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. അങ്ങനെയൊരു പരിശോധന നടത്തിയാൽ കേരളത്തിന് മുൻപ് തന്നെ രാജസ്താൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്്, ഗുജറാത്ത് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം നിയമസഭ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതെന്നും കോടി
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് ആർഎസ്എസ് നേതൃത്വം. കോടതി ഇത് ഗൗരവമായി കാണണമെന്നും ആർഎസ്എസ് നേതൃത്വം ആവശ്യപ്പെടുന്നു. എന്നാൽ ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും അധികാരത്തിലെത്തി മൂന്നര മാസം പിന്നിടും മുൻപ് 4000 കൊലപാതകങ്ങൾ നടന്ന ഉത്തർപ്രദേശ് നിയമസഭ ആദ്യം പോയി പിരിച്ച് വിട്ടിട്ടു വരാനാണ് കോടിയേരി തിരിച്ചടിച്ചത്.കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സി.പി.എം അധികാരത്തിലേറിയതോടെ അക്രമങ്ങൾ വർധിച്ചുവെന്നും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലെ ഡൽഹിയിൽ പറഞ്ഞു.
അങ്ങനെയാണെങ്കിൽ സി.പി.എം ഭരിക്കുന്ന അക്രമത്തിലാണോ കൂടുതൽ കൊലപാചകങ്ങൾ നടക്കുന്നുന്നതെന്ന് ആർഎസ്എസ് ആദ്യം പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. അങ്ങനെയൊരു പരിശോധന നടത്തിയാൽ കേരളത്തിന് മുൻപ് തന്നെ രാജസ്താൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്്, ഗുജറാത്ത് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം നിയമസഭ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരളമൊട്ടാകെ ആർഎസ്എസ് ആസൂത്രിത അക്രമം നടത്തുന്നുവെന്നും കോടിയേരി വാർത്താ സമ്മേശനത്തിൽ പറഞ്ഞു. ആർഎസ്എസ് ആക്രമത്തിൽ കൂടുതലും കൊല്ലപെടുന്നത് സി.പി.എം പ്രവർത്തകരാണെന്നും എന്നാൽ മറ്റുള്ളവരെയും ഇവർ കൊന്നൊടുക്കുകയാണെന്നും അദ്ദേഹംമ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും അവർ ഇടപൈടില്ലെന്നും കോടിയേരി കുറ്റപെടുത്തി.
അവർ തന്നെ ആസൂത്രണം ചെയ്ത ശേഷം ഒന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് ബിജെപി നേതാക്കൾ പെരുമാറുന്നത്. കേരളത്തിൽ സംസ്ഥാന ഭരണം അസ്തിരപെടുത്താൻ അമിത്ഷായുടെ നേതൃത്വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷാ കേരളത്തിൽ വന്നത് തന്നെ അക്രമങ്ങൾക്കു സമ്മതം നൽകാനാണെന്ന് കോടിയേരി നേരത്തെ തന്നെ ആരോപിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് സിപിഎമ്മാണ് അക്രമങ്ങൾ അഴിച്ച് വിടുന്നതെന്നും. ഭരണമുപയോഗിച്ച് സംസ്ഥാനത്ത് ബിജെപി ആർഎസ്എസ് പ്രവർത്തകരെ സിപിഎമ്മാണ് കൊലപെടുത്തുന്നത് എന്ന് ആർഎസ്എസ് തിരിച്ചടിച്ചു. ആർഎസ്എസ് സഹസർകാര്യവാഹക് ദത്താത്രേയ ഹൊസബാളെ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. കേരളത്തിലെ അക്രമങ്ങൾ കോടതി ഇടപെട്ട് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.