- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ പുതിയ മന്ത്രി വേണമെന്ന ആവശ്യം ഉയർന്നിട്ടില്ല; പുറത്തുവന്ന വാർത്തകൾ മാധ്യമ സൃഷ്ടി: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ പുതിയ മന്ത്രി വേണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടുക്കി സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. ഇടുക്കി സമ്മേളനം സംബന്ധിച്ച് പുറത്ത് വരുന്ന പല വിവരങ്ങളും മാധ്യമ സൃഷ്ടിയാണെന്നും കോടിയേരി പറഞ്ഞു. 'ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന ആവശ്യം ഉയർന്നിട്ടില്ല. സമ്മേളനത്തിൽ ഒരു പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇടുക്കി സമ്മേളന വാർത്തകൾ വക്രീകരിച്ച് നൽകുകയാണ്,' കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ ഒറ്റപ്പെട്ട സംഭവങ്ങളാണ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ആണ് കേരളത്തിലേത്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. പൊലീസിനെതിരെ ഹൈക്കോടതി നടത്തുന്ന പരാമർശങ്ങൾ പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ കോൺഗ്രസിനെ പ്രകീർത്തിച്ച് സംസാരിച്ചതിലും കോടിയേരി പ്രതികരിച്ചു. കാനം രാജേന്ദ്രൻ പ്രതികരിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിപിഐ.എമ്മും സിപിഐയും തമ്മിൽ പാർട്ടി ഇടപെടേണ്ട തരത്തിൽ ഒരു പ്രശ്നവുമില്ലെന്നും കോടിയേരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ