- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം കരാറിന് പിന്നിൽ നിക്ഷിപ്ത താൽപര്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടിയേരി; എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ട്; ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം കരാറിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കരാറിൽ തർക്കമുണ്ടെങ്കിൽ അന്വേഷിക്കാം നിലവിലെ കരാറും വിഎസിന്റെ കാലത്തുണ്ടാക്കിയ കരാറും പരിശോധിക്കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാർ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെതിരെ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ രൂക്ഷമായ വിമർശനം ഉയർത്തുന്നുണ്ട്. സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായ കരാർ അദാനി ഗ്രൂപ്പിന് വൻലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്ന് നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം കരാറിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കരാറിൽ തർക്കമുണ്ടെങ്കിൽ അന്വേഷിക്കാം നിലവിലെ കരാറും വിഎസിന്റെ കാലത്തുണ്ടാക്കിയ കരാറും പരിശോധിക്കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
സർക്കാർ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെതിരെ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ രൂക്ഷമായ വിമർശനം ഉയർത്തുന്നുണ്ട്. സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായ കരാർ അദാനി ഗ്രൂപ്പിന് വൻലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്ന് നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാർ കാലാവധി പത്തുവർഷം കൂട്ടി നൽകിയത് നിയമവിരുദ്ധമാണ്. 30 വർഷമെന്ന കൺസ്ട്രക്ഷൻ കാലാവധിയാണ് അട്ടിമറിച്ചത്. 20 വർഷം കൂടി അധികം നൽകാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
കരാർ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയിൽ ക്രമക്കേടുകളും പാഴ്ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സർക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.
ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് സിഎജി ചോദിച്ച സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പോലും സംസ്ഥാന സർക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുള്ള വിമർശനവും റിപ്പോർട്ടിലുണ്ട്. 40 വർഷത്തെ കരാറിൽ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറിൽ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതൽ ജാഗ്രത സംസ്ഥാന സർക്കാർ പുലർത്തണമെന്നും റിപ്പോർട്ട് പറയുന്നു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന രാജ്യത്തെ ഒൻപതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. നാലുവർഷമാണ് നിർമ്മാണ കാലാവധിയായി പറഞ്ഞിരിക്കുന്നതെങ്കിലും സർക്കാരിന്റെ പൂർണ സഹകരണം ഉറപ്പുതന്നാൽ ആയിരം ദിവസം കൊണ്ട് തുറമുഖം നിർമ്മിക്കാമെന്ന വാഗ്ദാനവും അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നു. നിലവിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.