- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുടെ പേരുകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പത്മജ വെളിപ്പെടുത്തണം; കെ.കരുണാകരനെ കേസിൽ കുരുക്കാനായി കളിച്ചത് കോൺഗ്രസിൽ തന്നെയുള്ളവരെന്ന് പത്മജ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോടിയേരി; നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിന് പിന്നിൽ ഉമ്മൻ ചാണ്ടിയും കോൺഗ്രസുമെന്നും കോടിയേരി
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ കുരുക്കാൻ കളിച്ചത് കോൺഗ്രസിന് ഉള്ളിലുള്ളവരാണെന്ന് മകൾ പത്മജ വേണുഗോപാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുടെ പേരുകൾ കോൺഗ്രസിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പത്മജ വെളിപ്പെടുത്തണമെന്നാണ് കോടിയേരി പ്രതികരിച്ചത്. അനാവശ്യമായി പ്രതി ചേർത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി ഉത്തരവിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയും കോൺഗ്രസുമാണ്. അതിനാൽ ഈ തുക ഉമ്മൻ ചാണ്ടിയും കെപിസിസിയും നൽകണം. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയിൽ നിന്നും ഒഴിവാക്കാനുള്ള ധർമ്മബോധവും മനുഷ്യത്വവും കാണിക്കണം. അധികാരത്തിന് വേണ്ടി എന്ത് നീച കൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ് കോൺഗ്രസെന്ന് ചാരക്കേസ് വ്യക്തമാക്കുന്നു. അധികാരം പിടിക്കാനായി ആന്റണി കോൺഗ്രസ് നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണ് ചാരക്കേസ്. ഇതിനു
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ കുരുക്കാൻ കളിച്ചത് കോൺഗ്രസിന് ഉള്ളിലുള്ളവരാണെന്ന് മകൾ പത്മജ വേണുഗോപാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുടെ പേരുകൾ കോൺഗ്രസിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പത്മജ വെളിപ്പെടുത്തണമെന്നാണ് കോടിയേരി പ്രതികരിച്ചത്.
അനാവശ്യമായി പ്രതി ചേർത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി ഉത്തരവിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയും കോൺഗ്രസുമാണ്. അതിനാൽ ഈ തുക ഉമ്മൻ ചാണ്ടിയും കെപിസിസിയും നൽകണം. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയിൽ നിന്നും ഒഴിവാക്കാനുള്ള ധർമ്മബോധവും മനുഷ്യത്വവും കാണിക്കണം.
അധികാരത്തിന് വേണ്ടി എന്ത് നീച കൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ് കോൺഗ്രസെന്ന് ചാരക്കേസ് വ്യക്തമാക്കുന്നു. അധികാരം പിടിക്കാനായി ആന്റണി കോൺഗ്രസ് നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണ് ചാരക്കേസ്. ഇതിനുള്ള താക്കീതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധിയെന്നും അദ്ദേഹം പറഞ്ഞു.