തിരുവനന്തപുരം: ദേശീയ ഗെയിംസിനെ കുംഭകോണങ്ങളുടെ ഗെയിംസാക്കി സർക്കാർ മാറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അഴിമതിയിൽ വിദഗ്ധ പരിശീലനം നേടിയവരാണ് കേരളം ഭരിക്കുന്നത്. അഭിമാനം ചോദ്യം ചെയ്യുന്ന നില വന്നപ്പോഴാണ് മോഹൻലാൽ പണം തിരിച്ചു നൽകാൻ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.