- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം സിപിഎമ്മിന് എതിരയെങ്കിൽ ഭക്തരെയും ശബരിമലയേയും വിട്ടേക്കു; പരസ്യമായി ആശയ സംവാദത്തിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണൻ; വിധി നടപ്പിലാക്കാതെ എന്താണ് ചെയ്യുക എന്ന രാജ്നാഥ് സിങ് ചോദിച്ചത് ഇവിടുത്തെ ബിജെപിക്കാരോടാണ് എന്നും സിപിഎം സെക്രട്ടറി; കോടതി വിധി അംഗീകരിക്കുന്നവരായിട്ടും നിർബന്ധിച്ച് ആരെയും സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി
കണ്ണൂർ: ശബരിമലയിൽ സമരം യുവതി പ്രവേശനത്തിന് എതിരെയല്ലെന്നും അത് സിപിഎമ്മിന് എതിരായ സമരമാണ് എന്നുമാണ് പിഎസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കമ്മ്യൂണിസറ്റുകാർക്കെതിരെയാണ് സമരമെങ്കിൽ തെരുവിലിറങ്ങി ആശയപ്രചാരണം നടത്തണം. സർക്കാരിനെതിരെയാണ് സമരമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തണം. ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നു. അല്ലാതെ ശബരിമലയിലേക്ക് പോകുന്ന ഭക്തരെ ബന്ദികാളാക്കി സമരം നടത്തരുതെന്നും കോടിയേരി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭക്തരേയും പൊലീസിനേയും ആക്രമിച്ചതിന് നടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകളെയും കുട്ടികളേയും മുന്നിൽ നിർത്തി നടത്തുന്ന സമരത്തിൽ നിന്ന് ബിജെപി പിന്മാറണം. സുപ്രീംകോടതി വിധി നടപ്പാക്കുക അല്ലാതെ എന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തന്നെ ചോദിക്കുന്നത് കേരളത്തിലെ ബിജെപിക്കാരോടാണ്. ശബരിമല തകർക്കാൻ കമ്മ്യൂണിസ്റ്റ
കണ്ണൂർ: ശബരിമലയിൽ സമരം യുവതി പ്രവേശനത്തിന് എതിരെയല്ലെന്നും അത് സിപിഎമ്മിന് എതിരായ സമരമാണ് എന്നുമാണ് പിഎസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കമ്മ്യൂണിസറ്റുകാർക്കെതിരെയാണ് സമരമെങ്കിൽ തെരുവിലിറങ്ങി ആശയപ്രചാരണം നടത്തണം. സർക്കാരിനെതിരെയാണ് സമരമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തണം. ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നു. അല്ലാതെ ശബരിമലയിലേക്ക് പോകുന്ന ഭക്തരെ ബന്ദികാളാക്കി സമരം നടത്തരുതെന്നും കോടിയേരി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭക്തരേയും പൊലീസിനേയും ആക്രമിച്ചതിന് നടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകളെയും കുട്ടികളേയും മുന്നിൽ നിർത്തി നടത്തുന്ന സമരത്തിൽ നിന്ന് ബിജെപി പിന്മാറണം. സുപ്രീംകോടതി വിധി നടപ്പാക്കുക അല്ലാതെ എന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തന്നെ ചോദിക്കുന്നത് കേരളത്തിലെ ബിജെപിക്കാരോടാണ്. ശബരിമല തകർക്കാൻ കമ്മ്യൂണിസ്റ്റുകാർ എന്ത് ശ്രമം നടത്തിയെന്ന് ബിജെപി പറയണം. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. ബിജെപി പലക്ഷേത്രങ്ങളും താവളങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ ഭാഗമായി ശബരിമലയേയും പിടിച്ചടക്കാനാണ് ശ്രമം. ഇതിനായി അമ്പതിനായിരം വളണ്ടിയർമാരെ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇവരാണ് ഓരോ ദിവസവും വന്ന് പ്രശ്നങ്ങളുണ്ടാക്കുന്നത്.
സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ ഇതുവരെ സ്ത്രീകളോട് അവിടെ പോകണമെന്ന് പറഞ്ഞിട്ടില്ല. അതിനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. ഇന്ന് ശബരിമലയിലേക്ക് പോയ യുഡിഎഫ് നേതാക്കൾ കാര്യം മനസ്സിലായി പമ്പവരെ പോയി മടങ്ങി. ആരും അവരെ തടഞ്ഞില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സന്ദർശനത്തിനിടെ ഭക്തരോട് പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു ഭക്തരും പരാതി പറഞ്ഞില്ല. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് നേരത്തെ അവർ അവിടെ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതിനാലാണെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് നേതാക്കൾ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കരുത്. രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളി ബിജെപിക്ക് മൂർച്ച കൂട്ടാൻ എടുത്ത നിലപാടിൽ നിന്ന് യുഡിഎഫ് പിന്മാറാണം.
ഭരണഘടനയല്ല വിശ്വാസമാണ് പ്രധാനമെന്ന് പറയുന്ന ബിജെപി നിലപാടിനോട് ഇന്ന് സമരത്തിൽ പങ്കെടുത്ത മുസ്ലിം ലീഗും എംകെ മുനീറും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. വിശ്വാസമാണ് പ്രധാനമെങ്കിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയണമെന്ന ബിജെപിക്കാരുടെ സമരത്തിന് ലീഗ് പിന്തുണ നൽകുമോ.. അയോധ്യയിലും വിശ്വാസത്തിന്റെ പേരിലാണ് സമരം. അതിനെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടോയെന്നും കോടിയേരി ചോദിച്ചു.