കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) രണ്ടാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും 2017-18 നടപ്പുവർഷത്തെ 30 അംഗഎക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ച് പാസ്സാക്കുകയും ചെയ്തു. മെയ് 13ന് അബ്ബാസിയ തൃശൂർഅസോസിയേഷൻ ഹാളിൽ വച്ച് ഈ നടപ്പ് വർഷത്തെ ആദ്യ എക്‌സിക്യൂട്ടീവ്കമ്മറ്റി കൂടി താഴെപ്പറയുന്ന ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ,ട്രഷറർ ജസ്റ്റിൻ ജെയിംസ്, രക്ഷാധികാരി സിബി മാളിയേക്കൽ, വൈസ്പ്രസിഡന്റ് സി എസ് ബത്താർ, ജോയിന്റ് സെക്രട്ടറി ആർ ജി ശ്രീകുമാർ,ഡിപിൻ പ്രസാദ് ,ജോയിന്റ് ട്രഷറർ വിപിൻ നായർ, വെൽ ഫെയർ
കോർഡിനേറ്റർ അനീഷ് നായർ, ജോയിന്റ് വെൽ ഫെയർ കോർഡിനേറ്റർ .ഭൂപേഷ് ഏരിയാ കോർഡിനേറ്റർമാരായി രതീഷ് കുംബളത് (അബ്ബാസിയ ), വിജൊ കെ വി (മംഗഫ്/ഫഹാഹീൽ), ഡോജി മാത്യൂ (മെഹബുള്ള /അബുഹലീഫ),പ്രസിഡന്റ് അനൂപ് സോമൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പുതിയതായിതിരഞ്ഞെടുത്ത ഓഫീസ് ബെയറേഴ്‌സിനെയും എക്‌സിക്യുട്ടീവ് അംഗങ്ങളെയുംസ്വാഗതം ചെയ്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻകമ്മറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും വെൽ ഫെയർകൺവീനർ അനീഷ് നായർ കനിവ് 2017 ചാരിറ്റിയെ കുറിച്ചും സംസാരിച്ചുട്രഷറർ. ജസ്റ്റിൻ ജെയിംസ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.