- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മതിയായ രേഖകൾ ഇല്ലാതെ കുടുങ്ങിക്കിടന്ന കോട്ടയം സ്വദേശിനിക്ക് കൈത്താങ്ങായി കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ; ബീതാ രാജു നാട്ടിലെത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മതിയായ രേഖകൾ ഇല്ലാതെ കുടുങ്ങിക്കിടന്ന കോട്ടയം സ്വദേശിനിക്ക് കൈത്താങ്ങായി കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ. കോട്ടയം ജില്ലയിലെ മറിയപ്പള്ളി സ്വദേശിനിയായ ബീത രാജു തോമസ് എന്ന യുവതിയെയാണ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ എംബസ്സിയിൽ നിന്ന് ഔട്ട്പാസും മതിയായ യാത്രാരേഖകളും ശരിയാക്കി കുവൈറ്റിൽ നിന്ന് അവരെ നാട്ടിലേക്ക് അയച്ചു. സംഘടനയ്ക്ക് വേണ്ടി ട്രഷറർ ജസ്റ്റിൻ ജയിംസ് യാത്രാ ടിക്കറ്റും രേഖകളും കൈമാറി. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ചെയ്തു കഴിഞ്ഞു. ഇനിയും ഇത് പോലെയുള്ള സംഘടനാ പ്രവർത്തനങ്ങളുമായി കുവൈറ്റിലെ കോട്ടയം നിവാസികൾക്ക് മാതൃക കാട്ടി ഈ സംഘടന മുന്നോട്ട് പോകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മതിയായ രേഖകൾ ഇല്ലാതെ കുടുങ്ങിക്കിടന്ന കോട്ടയം സ്വദേശിനിക്ക് കൈത്താങ്ങായി കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ. കോട്ടയം ജില്ലയിലെ മറിയപ്പള്ളി സ്വദേശിനിയായ ബീത രാജു തോമസ് എന്ന യുവതിയെയാണ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ എംബസ്സിയിൽ നിന്ന് ഔട്ട്പാസും മതിയായ യാത്രാരേഖകളും ശരിയാക്കി കുവൈറ്റിൽ നിന്ന് അവരെ നാട്ടിലേക്ക് അയച്ചു.
സംഘടനയ്ക്ക് വേണ്ടി ട്രഷറർ ജസ്റ്റിൻ ജയിംസ് യാത്രാ ടിക്കറ്റും രേഖകളും കൈമാറി. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ചെയ്തു കഴിഞ്ഞു. ഇനിയും ഇത് പോലെയുള്ള സംഘടനാ പ്രവർത്തനങ്ങളുമായി കുവൈറ്റിലെ കോട്ടയം നിവാസികൾക്ക് മാതൃക കാട്ടി ഈ സംഘടന മുന്നോട്ട് പോകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു