- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പിന്റെ സഹായം ആവശ്യമുള്ള കോട്ടയംകാർക്ക് സഹായമൊരുക്കാൻ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അനധികൃതമായി കുവൈറ്റിൽ കഴിയുന്ന കോട്ടയംകാരായ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ (KODPAK) അഭ്യർത്ഥിച്ചു. ഇതിനായി കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ സഹായകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കുവൈറ്റിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉൾപ്പെട്ട് യാത്രാ വിലക്കുള്ളവർക്ക് പൊതുമാപ്പ് ബാധകമല്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് നാട്ടിൽ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പൊതുമാപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അനധികൃതമായി കുവൈറ്റിൽ കഴിയുന്ന കോട്ടയംകാരായ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ (KODPAK) അഭ്യർത്ഥിച്ചു. ഇതിനായി കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ സഹായകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കുവൈറ്റിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉൾപ്പെട്ട് യാത്രാ വിലക്കുള്ളവർക്ക് പൊതുമാപ്പ് ബാധകമല്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് നാട്ടിൽ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
പൊതുമാപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർക്ക് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷനെ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
അബ്ബാസിയ - 65117695 , 94912872 , 66137323 , 50592611
മംഗഫ് / ഫഹാഹീൽ - 99177967, 65517529
മെഹബുള്ള - 69960829 , 69901179
സാൽമിയ - 60303114