- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തറയിലെ ബെഡിൽ രണ്ടു കുട്ടികളെ നടക്കു കിടത്തി അച്ഛനും അമ്മയും കിടക്കുന്നു; പാത്രത്തിൽ മെറ്റൽ നിറച്ച് തീയിട്ട് മുകളിൽ മറ്റൊരു പാത്രത്തിൽ വെളുത്ത പൊടി ചൂടാക്കി; വിഷ വാതകം മുറിയിൽ നിറയാൻ വെന്റിലേറ്ററുകൾ പോലും അടച്ചു; ഉഴുവത്തുകടവിൽ വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയ ലോക്കൽ സെക്രട്ടറി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുമ്പോൾ നാട്ടുകാർക്ക് ഈ കുടുംബത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നും അറിയില്ല. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ സോഫ്റ്റ് വെയർ എഞ്ചിനീയർ ആഷിക്(41) ഭാര്യ അബീറ, മക്കളായ അസ്റ(14) അനൈനുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു.
വലിയൊരു വീടിന്റെ മുകൾ നിലയിലായിരുന്നു മരിച്ച കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ഉമ്മയും സഹോദരിയും. ഉമ്മ വൃക്ക രോഗിയായിരുന്നു. ഉമ്മയുടെ ചികിൽസാർത്ഥമാണ് സഹോദരി ഇവിടെ താമസിച്ചിരുന്നത്. രാവിലെ ഒമ്പത് മണിയായിട്ടും ഇവർ മുകൾ നിലയിൽ നിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകൾനിലയിലെത്തി പരിശോധിച്ചത്. എന്നാൽ മുകൾ നിലയിലേക്കുള്ള വാതിൽ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. എത്ര മുട്ടിയിട്ടും തുറന്നില്ല. തുടർന്ന് നാട്ടുകാരെ അറിയിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി പ്രബീഷ് ഓടിയെത്തി.
സഹോദരിയുടെ ആശങ്ക മനസ്സിലാക്കി വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മുറിയിൽ ഒരു പാത്രത്തിൽ എന്തോ വാതകം പുകച്ചിരുന്നതായും മനസ്സിലാക്കി. വാതിൽ തള്ളി തുറന്ന് അകത്തു കയറിയ ലോക്കൽ സെക്രട്ടറിക്കും ശ്വസിക്കാൻ പ്രശ്‌നമുണ്ടായി. ഇതോടെ അതിവേഗം പുറത്തിറങ്ങി. ജനലുകൾ തുറന്നു. അപ്പോഴാണ് ടേപ്പു ഉപയോഗിച്ച് ജനൽ അടച്ചിരുന്നത് ശ്രദ്ധയിൽ പെട്ടത്. തറയിൽ ഒരു ബെഡ് ഇട്ട് അതിൽ രണ്ടു കുട്ടികളെ നടുക്ക് കിടത്തി സൈഡിൽ അച്ഛനും അമ്മയും കിടക്കുന്നതാണ് വീട്ടിലേക്ക് ആദ്യം കയറിയ ലോക്കൽ സെക്രട്ടറി കൂടിയായ പ്രതീഷ് കണ്ടത്.
ആ മുറിയിൽ വലിയ അലുമിനീയം പാത്രത്തിൽ കരികല്ലിന്റെ പാളികൾ നിറച്ച ശേഷം അതിന് മുകളിൽ തീ ഇട്ട നിലയിൽ കണ്ടിരുന്നു. ആ തീയ്ക്ക് മുകളിൽ ഒരു പാത്രവുമുണ്ടായിരുന്നു. അതിനുള്ളിൽ എന്തോ ഒരു പൊടിയും ഉണ്ടായിരുന്നു. ഈ പൊടി ചൂടായാണ് വിഷ വാതകം മുറിയിൽ നിറഞ്ഞതെന്നാണ് വിലയിരുത്തൽ. കാർബൺ മോണോക്‌സൈഡിനെ ശാസ്ത്രീയമായി തന്നെ മുറിയിൽ നിറയ്ക്കുകയായിരുന്നു ഈ കുടുംബം. വേദന രഹതി മരണം അങ്ങനെയാണ് ഉറപ്പാക്കിയതെന്ന് പൊലീസും കരുതുന്നു. ഫോറൻസിക് പരിശോധനയിലൂടെ പാത്രത്തിലെ പൊടി ഏതെന്ന് മനസ്സിലാകും. പോസ്റ്റ്‌മോർട്ടത്തിലൂടേയും മരണ കാരണം തെളിയും.
ഈ കുടുംബത്തിന്റെ കട ബാധ്യതയെ കുറിച്ച് നാട്ടുകാർക്ക ആർക്കും അറിയില്ല. ആഷിക് പൊതുവേ അന്തർമുഖനായിരുന്നു. നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നുമില്ല. അതുകൊണ്ട് തന്നെ ആർക്കും ഇവരെ കുറിച്ച് ഒന്നും അറിയില്ല. വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവം ആത്മഹത്യയാണെന്നും പൊലീസ് കരുതുന്നു. വിഷവാതകം മുറിയിൽനിന്ന് പുറത്തേക്ക് പോകാതിരിക്കാൻ ജനലുകളെല്ലാം അടച്ചിരുന്നു. മുറിയിലെ വെന്റിലേറ്ററടക്കം ടാപ്പ് കൊണ്ട് അടയ്ക്കുകയും ചെയ്തിരുന്നു.
മികച്ച നിലയിൽ കഴിഞ്ഞിരുന്ന ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി പറയുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. പൊലീസ് ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നതേയുള്ളു. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും അഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്. രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചു. എന്നാൽ തുറന്നില്ല.
വിഷവാതകം മൂലമുള്ള മരണത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പറഞ്ഞു. ഏതു വിഷവാതകമാണെന്നും ഉപയോഗിച്ചത് എങ്ങനെയാണെന്നും വിശദമായ അന്വേഷണത്തിൽ മാത്രമേ മനസ്സിലാക്കാനാകൂ. മരണത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന ആഷിക് കുഞ്ഞുങ്ങളെയും ചേർത്ത് ആത്മഹത്യ ചെയ്തു എന്നു വിശ്വസിക്കാനാവാത്ത നിലയിലാണു നാട്ടുകാർ.
മറുനാടന് മലയാളി ലേഖകന്.