നിർമാതാവും, സംവിധായകനും, നടനുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയാണ് കോഫീ വിത്ത് കരൺ എന്നത്. ഇപ്പോൾ ഇതിന്റെ ആറാമത്തെ സീസൺ ടെലികാസ്‌റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയതായി അതിഥികളായി എത്തുന്നത് ബോളിവുഡിലെ കിലുക്കാംപെട്ടി കജോളും, സൈലന്റ്മാൻ അജയ്‌ദേവ് ഗണും ആണ്.

ബോളിവുഡിലെ ഈ താരദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്പതിനെട്ട് വർഷമായി. സ്വഭാവത്തിന്റെ കാര്യത്തിൽ രണ്ട് എക്ട്രീമിൽ നിൽക്കുന്ന ഇരുവരുടേയും ദാമ്പത്യം എങ്ങനെ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകുന്നുവെന്ന് അത്ഭുതപ്പെടാത്ത ആരാധകർ ഉണ്ടാകില്ല. ഇപ്പോഴിതാ കരണിന്റെ ചോദ്യത്തിന് തമാശ കലർന്ന മറുപടി നല്കുന്ന അജയെയും അതേ രീതിയിൽ തിരിച്ചടിക്കുന്ന കജോളിന്റെയും വീഡിയോ ആണ് വൈറലാകുന്നത്.

പരിപാടിയുടെ പുതിയ എപ്പിസോഡിൽ ഒന്നിച്ചെത്തിയ ദമ്പതികൾ ആരാധകരെ ചിരിപ്പിക്കുമെന്ന് തീർച്ചയാണ്. പരിപാടിക്കിടെ എല്ലാ നടന്മാരും പറയുന്ന ഒരു കള്ളമേതാണ് എന്ന് പരിപാടിയുടെ അവതാരകനായ കരൺ ജോഹറിന്റെ ചോദ്യത്തിന്'തന്റെ ഭാര്യ സുന്ദരിയാണ്' എന്നായിരുന്നു അജയ് ദേവ്ഗണിന്റെ മറുപടി.ഇത് കേട്ട് ഞെട്ടിയ കജോൾ ഭർത്താവിനെ നോക്കി പേടിപ്പിച്ചപ്പോൾ ഞാൻ മറ്റുള്ള നടന്മാരെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് അജയ് തടിയൂരുന്നതും കാണാം.

മാത്രമല്ല വിവാഹ തിയ്യതി ഓർത്തെടുക്കാൻ അവതാരകൻ ചോദിച്ചതോടെ ഒന്നും രണ്ടുമല്ല മൂന്ന് തവണയാണ് തിയ്യതി തെറ്റിച്ച് പറയുന്ന നടനെയുംഇത് കണ്ട കൈകൊട്ടി ചിരിച്ചി കൊണ്ട് ശരിയായ തീയ്യതി പറയുന്ന നടിയയെും കാണാം.