സിഡ്‌നി: കെ.എം.സി. ഓണം 2014 കൊണ്ടാടി. കെ.എം.സി. സെക്രട്ടറി ജിനേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് സെക്രട്ടറി റിന്റോ ആന്റോ, ്രടഷറർ ബെന്നി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രോഗ്രാം കൺവീനർ സോണി തോമസ് ഭ്രദദീപം തെളിയിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കണ്ണിനും കാതിനും ഇമ്പമേകുന്ന 20-ൽപ്പരം വ്യത്യസ്തമായ കലാവിരുന്നുകൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. മുത്തുക്കുടയുടെയും താലപ്പൊലി ഏന്തിയ തരുണീമണികളുടെയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടുകൂടിയുള്ള മഹാബലി തമ്പുരാന്റെ എഴുന്നള്ളത്ത് അവിസ്മരണീയമായ കാഴ്ച ആയിരുന്നു.

കേരളത്തിന്റെ പൈതൃകവും സംസ്‌ക്കാരവും എടുത്തു കാട്ടുന്ന ഓണപ്പൂക്കളം, തിരുവാതിര, പുലികളി, ശിങ്കാരിമേളം, ഓണസദ്യ എന്നിവകൊണ്ട് കെ.എം.സി. ഓണം 2014 സമൃദ്ധമായിരുന്നു. കെ.എം.സി. ഓണം 2014 ലക്കിഡ്രോയിൽ ബമ്പർ പ്രൈസ് നേടിയത് ബ്ലൂമൂൺ റസ്‌റ്റോറന്റ് (ഡെ ആൻഡ് നൈറ്റ് ബോട്ട് ക്രെയ്‌സ്, കുമരകം), ഒന്നാം സമ്മാനമായ എൽസിഡി ടിവി സോണി ആൻഡ് ഫാമിലിയും രണ്ടാം സമ്മാനം സൈക്കിൾ ഷൈജു അഗസ്റ്റിനും കരസ്ഥമാക്കി. ചടങ്ങിൽ ജോൺസൺ ജോസഫ് നന്ദി പറഞ്ഞു