- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊഹിമയിലെ മലയാളികൾ ഓണം ആഘോഷിച്ചു
കൊഹിമ: തിരുവാതിര കളിയും ഗാനമേളയും സദ്യയുമായി നാഗാലാലാൻഡിലെ കൊഹിമയിലും ദിമാപുരിലും മലയാളികൾ ഓണം ആഘോഷിച്ചു. കൊഹിമയിൽ ശനിയാഴ്ച ലെറിയിലെ ഡയറി ഫാം ഓഡിറ്റോറിയത്തിൽ കൊഹിമ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നൂ ആഘോഷ പരിപാടികൾ. കൊഹിമ മലയാളി സമാജം പ്രസിഡന്റ് കെ.എം. ഗീവർഗീസും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് ഓ
കൊഹിമ: തിരുവാതിര കളിയും ഗാനമേളയും സദ്യയുമായി നാഗാലാലാൻഡിലെ കൊഹിമയിലും ദിമാപുരിലും മലയാളികൾ ഓണം ആഘോഷിച്ചു. കൊഹിമയിൽ ശനിയാഴ്ച ലെറിയിലെ ഡയറി ഫാം ഓഡിറ്റോറിയത്തിൽ കൊഹിമ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നൂ ആഘോഷ പരിപാടികൾ. കൊഹിമ മലയാളി സമാജം പ്രസിഡന്റ് കെ.എം. ഗീവർഗീസും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് ഓണാഘോഷം തുടങ്ങിയത്. സമാജം മഹിളാവിഭാഗം അവതരിപ്പിച്ച തിരുവാതിര കളി, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ, സമാജം അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള എന്നിവയായിരുന്നു പ്രധാന പരിപാടികൾ. നാഗാലാൻഡിലെ സ്‌കൂൾ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കും കലാകായിക മത്സരവിജയികൾക്കുമുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
നാഗാലാൻഡിന്റെ വ്യാപാര തലസ്ഥാനമായ ദിമാപുരിൽ ദിമാപുർ കേരള സമാജത്തിന്റെ നേതൃത്വത്തിലായിരുന്നൂ ഓണാഘോഷം. ടൗൺഹാളിൽ സമാജം പ്രസിഡന്റ് റെജി അബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമാജം അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾക്കു പുറമേ കേരളത്തിൽ നിന്നെത്തിയ 'ടീം രസികർ' അവതരിപ്പിച്ച മിമിക്‌സ് പരേഡുമുണ്ടായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സമാജം നേരത്തേ കായിക മത്സരങ്ങളും നടത്തിയിരുന്നു.