- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോഹ്‌ലിയുടെ ബാറ്റ് നിർമ്മിച്ചിരിക്കുന്നതു റബർ കൊണ്ട്'; ധോണിയുടെ 'തലയറുത്ത' ബംഗ്ലാദേശ് ആരാധകരുടെ പുതിയ ആരോപണം സോഷ്യൽ മീഡിയയിൽ
ധാക്ക: ഒരു കാലത്ത് ആദ്യ 15 ഓവറിൽ വെടിക്കെട്ട് സൃഷ്ടിച്ച് ശ്രീലങ്കൻ താരം സനത് ജയസൂര്യ ബൗളർമാരുടെ പേടിസ്വപ്‌നമായിരുന്നപ്പോൾ ഉയർന്ന ഒരു ആരോപണമുണ്ടായിരുന്നു. സ്പ്രിങ് ഉപയോഗിച്ച ബാറ്റാണ് ജയസൂര്യയുടേതെന്ന്. സമാനമായ ആരോപണം വീണ്ടും ഉയരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്കെതിരെയാണ് അപൂർവ ആരോപണം. റബർ ഉപയോഗിച്ചാണ് കോഹ്ല
ധാക്ക: ഒരു കാലത്ത് ആദ്യ 15 ഓവറിൽ വെടിക്കെട്ട് സൃഷ്ടിച്ച് ശ്രീലങ്കൻ താരം സനത് ജയസൂര്യ ബൗളർമാരുടെ പേടിസ്വപ്‌നമായിരുന്നപ്പോൾ ഉയർന്ന ഒരു ആരോപണമുണ്ടായിരുന്നു. സ്പ്രിങ് ഉപയോഗിച്ച ബാറ്റാണ് ജയസൂര്യയുടേതെന്ന്. സമാനമായ ആരോപണം വീണ്ടും ഉയരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്കെതിരെയാണ് അപൂർവ ആരോപണം. റബർ ഉപയോഗിച്ചാണ് കോഹ്‌ലിയുടെ ബാറ്റ് നിർമ്മിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ബംഗ്ലാദേശ് ആരാധകർ ആരോപിക്കുന്നത്.
ഏഷ്യാകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കെയാണ് കോഹ്‌ലിക്കെതിരായ ആരോപണങ്ങൾ. നേരത്തെ ധോണിയുടെ തലയറുത്തെടുത്ത് ആക്രോശിക്കുന്ന ടസ്‌കിൻ അഹമ്മദിന്റെ ഫോട്ടോഷോപ്പ് ചിത്രത്തിന് പിന്നാലെയാണ് പുതിയ ആരോപണങ്ങളുമായി ബംഗ്ലാ ആരാധകർ എത്തിയിരിക്കുന്നത്.
റബ്ബറിന് മുകളിൽ തടി ഉപയോഗിച്ച് മറച്ച നിലയിലാണ് കോഹ്‌ലിയുടെ ബാറ്റ് നിർമ്മിച്ചിരിക്കുന്നത്. ബി.സി.സി.ഐ നിയന്ത്രിക്കുന്നതിനാൽ ഐ.സി.സി ഇതൊരിക്കലും പരിശോധിക്കില്ല. കൂടാതെ ബംഗ്ലാദേശ് ബൗളർ മുസ്തഫിസൂർ റഹ്മാനെ പരിക്ക് പിടികൂടാൻ കാരണവും ബി.സി.സി.ഐ ആണ്. തമീമിനെ പകരം ഇറക്കാനാണ് മുസ്തഫിസൂറിനെ ബി.സി.സി.ഐ പരിക്കേൽപ്പിച്ചത്. തമീം ഇന്ത്യയ്ക്ക് ഒരിക്കലും ഭീഷണിയാകില്ല എന്നതാണ് ഇതിന് കാരണമെന്നും ആരോപണങ്ങളിൽ പറയുന്നു.
അതേസമയം, ബംഗ്ലാദേശ് ആരാധകരുടെ വാദങ്ങൾ സോഷ്യൽ മീഡിയയിൽ കനത്ത പരിഹാസമാണ് നേരിടുന്നത്. ബംഗ്ലാദേശിന് എതിരെ ട്രോളായും ഇത്തരം ആരോപണങ്ങളെ ഇന്ത്യൻ ആരാധകർ ഉപയോഗിക്കുന്നുണ്ട്.