ളിമ്പിക്സ് വനിതകളുടെ ബാഡ്മിന്റെണിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം പിവി സിന്ധുവിന് ആശംസകളുമായി ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്ലിയും എത്തി. വെസ്റ്റിൻഡീസിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്താണ് ട്വിറ്ററിലൂടെ സിന്ധുവിന് ഇന്ത്യൻ നായകൻ ആശംസകൾ നേരുന്നത്.

ഫൈനലിൽ മികച്ച ജയം നേടാൻ സിന്ധുവിന് കഴിയട്ടെയെന്ന് ആശംസിക്കുന്ന വിരാട് കോഹ്ലി ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തിയ സിന്ധിവിനെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.

വിരാട് കോഹ്ലിയുടെ വീഡിയോ സന്ദേശം ഇങ്ങെന...

വെള്ളിമെഡൽ ഉറപ്പിച്ച താങ്കൾക്ക് എന്റെ എല്ലാവിധ ആശംസകളും, നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്, ഇനി ബാക്കിയുള്ളത് ഒരു ഐതിഹാസിക പോരാട്ടമാണ്, നിങ്ങൾ രാജ്യത്തിനായി സ്വർണം നേടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ, നിങ്ങളാണ് യഥാർത്ഥ ചാമ്പ്യൻ, നിങ്ങൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു, ജയ് ഹിന്ദ്.

 വ്യാഴാഴ്ച നടന്ന ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ഹൈദരാബാദുകാരി ലോക ആറാം നമ്പർ ജപ്പാന്റെ നൊസൂമി ഒകൊഹാരയെ നേരിട്ടുള്ള ഗെയിമുകളിൽ മുട്ടുകുത്തിച്ചത്. സ്‌കോർ 21-19, 21-10. വെറും 51 മിനിറ്റിൽ മത്സരം തീർത്ത പി.വി. സിന്ധു, ഒളിമ്പിക് ഫൈനലിലത്തെുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി.

സൈന നെഹ്വാളിനു ശേഷം മെഡൽ നേടുന്ന ആദ്യ കളിക്കാരിയും. സൈനക്ക് കഴിഞ്ഞ തവണ ലണ്ടനിൽ വെങ്കലമായിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ സ്പെയിനിലെ കരോലിന മാരിനെ പി.വി. സിന്ധു നേരിടും.