- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കോക്കാച്ചിക്കൊപ്പം ഗോവയിൽ കറങ്ങി നടന്നത് താരസുന്ദരികൾ; റിമ കല്ലിങ്കലിനും മൈഥിലിക്കും സൃന്ദ അഷാബിനും ഒപ്പമുള്ള കോക്കാച്ചിയുടെ ചിത്രങ്ങൾ സൈബർലോകത്ത് പ്രചരിക്കുന്നു
കൊച്ചി: ലെ മെറിയിഡൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ പിടിയിലായ കോക്കാച്ചി എന്ന മിഥുൻ സി വിലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇയാൾ മാത്രമല്ല, ഇയാളുടെ പ്രശസ്തരായ സുഹൃത്തുക്കളും. മയക്കുമരുന്നു കേസിലെ ഈ പ്രതിക്കൊപ്പം ഗോവയിൽ കറങ്ങി നടക്കാൻ എത്തിയത് ചില്ലറക്കാരൊന്നുമല്ല. റിമ കല്ലിങ്കൽ, മൈഥിലി, സൃന്ദ അഷാബ്, പേൾ മാനി തുടങ്ങി
കൊച്ചി: ലെ മെറിയിഡൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ പിടിയിലായ കോക്കാച്ചി എന്ന മിഥുൻ സി വിലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇയാൾ മാത്രമല്ല, ഇയാളുടെ പ്രശസ്തരായ സുഹൃത്തുക്കളും.
മയക്കുമരുന്നു കേസിലെ ഈ പ്രതിക്കൊപ്പം ഗോവയിൽ കറങ്ങി നടക്കാൻ എത്തിയത് ചില്ലറക്കാരൊന്നുമല്ല. റിമ കല്ലിങ്കൽ, മൈഥിലി, സൃന്ദ അഷാബ്, പേൾ മാനി തുടങ്ങി വെള്ളിവെളിച്ചത്തിൽ മിന്നിനിൽക്കുന്ന താരസുന്ദരിമാരാണ് കോക്കാച്ചിക്കൊപ്പം ഗോവയിൽ അടിച്ചുപൊളിച്ചത്.
സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് താരസുന്ദരിമാർക്കൊപ്പമുള്ള കോക്കാച്ചിയുടെ ഫോട്ടോകൾ. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും വന്ന ചിത്രങ്ങൾ ഇപ്പോൾ വാട്‌സ്ആപ്പിലൂടെയും മിന്നൽ വേഗത്തിലാണ് പ്രചരിക്കുന്നത്.
മയക്കുമരുന്നിന്റെ ഹബ്ബായി കൊച്ചി മാറുകയാണെന്ന വാർത്തകൾ തെളിവുകളോടെ പുറത്തുവരുന്നതിനിടെയാണ് കോക്കാച്ചി ഡിജെ പാർട്ടിക്കിടെ പൊലീസിന്റെ പിടിയിലായത്. യുവാക്കളും സിനിമാ മേഖലയിൽ ഉള്ളവരുമായി ബന്ധപ്പെട്ടു കിടക്കുകയാണ് മയക്കുമരുന്ന് ശൃംഖലയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതു സാധൂകരിക്കുന്ന മൊഴികളാണ് കോക്കാച്ചി പൊലീസിനു നൽകിയതെന്നാണ് സൂചന. ഇതിനിടെയാണ് താരങ്ങളുമൊത്തുള്ള കോക്കാച്ചിയുടെ ചിത്രം സൈബർ ലോകത്തു പ്രചരിക്കാൻ തുടങ്ങിയത്. അതിനിടെ, ഡിജെ പാർട്ടിക്കിടെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്നും മയക്കുമരുന്ന് പിടിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശി സിഫിൻ ഫ്രാൻസിസാണ് അറസ്റ്റിലായത്. നിശാപാർട്ടിക്കായി മയക്കുമരുന്നു എത്തിച്ചതിൽ പ്രധാനിയാണ് സിഫിനെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഷൈൻ ടോം ചാക്കോയെയും സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന നാലുമോഡലുകളെയും അറസ്റ്റുചെയ്തപ്പോൾ തന്നെ സിനിമാ മേഖലയ്ക്കു മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ ശക്തി പ്രാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോക്കാച്ചിയും പിടിയിലാകുന്നത്. താരങ്ങളുമൊത്തുള്ള ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ചർച്ചകൾക്കു തെളിവുകളായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഗോവയിലുള്ള ചിത്രങ്ങൾക്കു പുറമെ കൊച്ചിയിലെ വിവിധ പാർട്ടികളിലേതെന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റേതുൾപ്പെടെയുള്ള ചിത്രങ്ങളാണ് കോക്കാച്ചിക്കൊപ്പമുള്ളത്. താരങ്ങൾക്കൊപ്പമുള്ള കോക്കാച്ചിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങിയതോടെ കൂടുതൽ പേർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്നറിയാൻ ഉറ്റുനോക്കുകയാണ് സൈബർ ലോകം. കോക്കാച്ചിയുടെ കൂടുതൽ ചിത്രങ്ങൾ കണ്ടുപിടിച്ചു പ്രചരിപ്പിക്കാനൊരുങ്ങുകയാണ് സൈബർ പോരാളികൾ.
മലയാള സിനിമാ രംഗത്തെ ന്യൂജനറേഷൻ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും കൊക്കൈയ്ൻ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചിരുന്ന പ്രധാനിയാണ് കൊച്ചി സ്വദേശിയായ കോക്കാച്ചിയെന്നാണ് പൊലീസ് പറയുന്നത്. ഗോവയിൽ ചിത്രീകരണം നടക്കുന്ന ഒരു മലയാള സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് ഗോവയിൽ നിന്ന് നടിമാരുമൊത്തുള്ള ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാനും തുടങ്ങിയത്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. 22 ഫീമെയിൽ കോട്ടയം, ഡബിൾ ബാരൽ, 100 ഡെയ്‌സ് ഒഫ് ലവ് എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മിഥുൻ പ്രത്യക്ഷപ്പെട്ടിരുന്നു. യുവതാരം ഷൈൻ ടോം ചാക്കോ കൊക്കൈൻ കേസിൽ അറസ്റ്റിലായപ്പോൾ മിഥുനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ലഹരിവസ്തുക്കൾ സിനിമാ പ്രവർത്തകർക്ക് എത്തിച്ചാണ് ഇയാൾ ചലച്ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്നത്.
ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ കോക്കാച്ചി എന്ന പേര് മിഥുൻ ഉപയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകരിൽ ചിലരെ ലഹരിമരുന്ന് പാർട്ടികളിൽ കണ്ടുമുട്ടാറുണ്ടെന്നും ഇവരിൽ ചിലർക്കു ലഹരിമരുന്ന് കൈമാറിയതായും മിഥുൻ പൊലീസിനോടു പറഞ്ഞിരുന്നു. നെട്ടൂരിലെ ഒരു വീട്ടിൽ കഴിഞ്ഞ ജനുവരിയിൽ നടത്തിയ ലഹരിമരുന്ന് പാർട്ടിയിൽ ഇതിൽ ചിലരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.
മയക്കുമരുന്നു മാഫിയയുടെ തലവൻ ന്യൂജെൻ നിർമ്മാതാവാണെന്നും രണ്ടു പ്രമുഖ നടിമാർ കണ്ണികളാണെന്നുമുള്ള വിവരം പൊലീസിനു ലഭിച്ചിരുന്നു. കോക്കാച്ചിയുടെ ലാപ്‌ടോപ്പിൽ നിന്ന് നടിയുടെ അശ്ലീല ദൃശ്യവും ഒരു സംവിധായകന്റെ കഞ്ചാവടി ദൃശ്യവും കണ്ടെത്തിയതായും നാലു ന്യൂജെൻ സംവിധായകരും മൂന്നു നടികളും കഞ്ചാവടിക്കാരാണെന്നതിനു തെളിവും പൊലീസിനു ലഭിച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഉന്നതർക്ക് കേസുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഉള്ളവർക്ക് കൊക്കെയ്ൻ കേസുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.