- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നൂറ് രൂപയുടെ മദ്യം വിൽക്കുന്നത് മൂവ്വായിരം രൂപയ്ക്ക്; കർണ്ണാടകയിൽ നിന്നു പച്ചക്കറി വണ്ടിയിൽ കൊണ്ടുവരുന്ന മദ്യം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ പ്രത്യേക സംഘം; മദ്യം സൂക്ഷിക്കുന്നത് അടുക്കളയിലും ബെഡ്റൂമിലും; അനധികൃത മദ്യവിൽപന നടത്തിയ കോക്കാടൻ അബ്ദുൾ ഗഫൂർ അറസ്റ്റിൽ
മലപ്പുറം: ലോക്ഡൗണിലെ മദ്യലഭ്യതയില്ലായ്മ മുതലെടുത്തുകൊള്ള ലാഭത്തിന് അനധികൃത മദ്യവിൽപന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. എടവണ്ണ സ്വദേശി കോക്കാടൻ അബ്ദുൾ ഗഫൂറിനെ(55)യാണ് മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡും എടവണ്ണ പൊലീസും ചേർന്ന് പിടികൂടിയത്.
കർണ്ണാടകയിൽ നിന്നും കടത്തികൊണ്ടു വന്ന് വീട്ടിൽ സൂക്ഷിച്ച 15 ലിറ്ററോളം മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. കർണ്ണാടകയിൽ നിന്നും പച്ചക്കറി വണ്ടിയിൽ വിദേശമദ്യം കടത്തികൊണ്ടു വന്ന് വില്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കർണ്ണാടകയിൽ ലിറ്ററിന് 300 രൂപ വിലയുള്ള മദ്യം 2500 മുതൽ 3000 രൂപക്കാണ് ഇവർ വില്പന നടത്തി വരുന്നത്.
ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകാൻ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രതിയുടെ വീട്ടിൽ അടുക്കളയിലും ബഡ്റൂമിലും ഒളിപ്പിച്ച മദ്യക്കുപ്പികളാണ് സംഘം കണ്ടെടുത്തത്. ഇയാളുടെ കൂട്ടാളികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി പി ഷംസിന്റെ നിർദ്ദേശപ്രകാരം എടവണ്ണ ഇൻസ്പക്ടർ വി വി ലതീഷ്, എസ് ഐ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.