- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കളിപ്പിച്ചിരിക്കുമ്പോൾ അവൾ ഉമ്മ.. ഉമ്മ എന്നു പറഞ്ഞു; ഇപ്പോൾ അവൾ അച്ഛാ എന്നും വിളിച്ചു.. പോകാമെന്നൊക്കെ പറഞ്ഞ് എഴുന്നേൽക്കാനും ശ്രമിക്കുന്നുണ്ട്; ആ പഴയ ചിരിയും തിരികെ വന്നു; വളരെ സന്തോഷമുണ്ട്; മകൾ തിരികെ ജീവിതത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ രണ്ടര വയസുകാരിയുടെ പിതാവ്
കോലഞ്ചേരി: ''കളിപ്പിച്ചിരിക്കുമ്പോൾ അവൾ ഉമ്മാ.. എന്നു പറഞ്ഞു. എനിക്ക് തോന്നിയതായിരിക്കും എന്നാണ് ആദ്യം കരുതിയത്. അടുത്തുണ്ടായിരുന്ന സിസ്റ്റർ കൂടി പറഞ്ഞപ്പോൾ വിശ്വാസമായി. ഇപ്പോൾ അവൾ അച്ഛാ എന്നുവിളിച്ചു. പോകാമെന്നൊക്കെ പറഞ്ഞ് ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാനും ശ്രമിക്കുന്നുണ്ട്. പറഞ്ഞു കൊടുക്കുന്നതെല്ലാം അതെ പറയുകയും കളിപ്പിക്കുമ്പോൾ പഴയപോലെ ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സിലുണ്ട്. എല്ലാം ദൈവാനുഗ്രഹം''.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിൽക്കഴിയുന്ന രണ്ടര വയസുകാരിയുടെ അച്ഛന്റെ വാക്കുകളാണ് ഇത്. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചും പരിക്കേറ്റതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന നിയമ നടപടികളെക്കുറിച്ചും സംസരിക്കവെയാണ് പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിയുടെ സംസാര ശേഷി വീണ്ടുകിട്ടുന്ന കാര്യം സംശയമാണെന്നായിരുന്നു മെഡിക്കൽ സംഘത്തിന്റെ നിലപാട്. ഇക്കാര്യം ചൈൽഡ് വെൽഫെയർ കമ്മറ്റിയെയും ഇവർ അറിയിച്ചിരുന്നു. കമ്മറ്റി അധ്യക്ഷ മാധ്യമങ്ങളോട് ഈ വിവരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ് താൻ വല്ലാതെ സങ്കടപ്പെട്ടിരുന്നു. വിഷമം താങ്ങാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. അവൾ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്നും രാവിലെ തീവ്ര പരിചരണ വിഭാഗത്തിലെത്തി താൻ മകളെ കാണാറുണ്ടായിരുന്നു. ആദ്യം കാണുമ്പോൾ മുകൾഭാഗത്ത് മുൻനിരയിലെ പല്ലുകൾ ചിലത് അടന്നുപോയിത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കവിളിൽ ചെവിയുടെ ഭാഗത്ത് നിലച്ച പാടുകളും ഉണ്ടായിരുന്നു. കൈകളിലും കാലിലുമെല്ലാം പരിക്കുകളും കാണപ്പെട്ടു. പരിക്കുകളെല്ലാം ഇപ്പോൾ ഏറെക്കുറെ ഭേതമായിട്ടുണ്ട്. ഇടത്തെ കൈയ്ക്ക് ഓപ്പറേഷൻ നടത്തി കമ്പി ഇട്ടിരിക്കുകയാണ്.
കണ്ണുതുറന്നത് മുതൽ മകളുടെ ശബ്ദം കേൾക്കാനും പഴയപോലെ കളിച്ചുനടക്കുന്നത് കാണാനും വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ മകൾ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന കാര്യത്തിൽ പൂർണ്ണവിശ്വാസം ഉണ്ട്. ഇക്കാര്യത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ആശാവഹമായ പ്രതികരണമാണ്. അച്ഛൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ മകളുടെ ചികത്സാർത്ഥം മെഡിക്കൽ കോളേജിന് സമീപം മുറിയെടുത്ത് താമസിക്കുകയാണ്. രാലിലെയും വൈകിട്ടും നിശ്ചിത സമയത്തേയ്ക്ക് തീവ്രപരിചരണ വിഭാഗത്തിൽ എത്തി കൂട്ടിയെ കാണുന്നതിന് ആശുപത്രി അധികൃതർ അവസരമൊരുക്കുന്നുണ്ട്.
കുട്ടിയുടെ സംരക്ഷണം ചെൽഡ് വെൽഫയർ കമ്മറ്റി ഏറ്റെടുത്തിരുന്നു. ഇപ്പോൾ കമ്മറ്റിയുടെ അനുമതിയോടെ കുട്ടിയുടെ ചികത്സ തിരുവനന്തപുരത്ത് എസ്എറ്റി മെഡിക്കൽ കേളേജിലേയ്ക്ക് മാറ്റുന്നതിന് പിതാവ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.
കുട്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് മാതാവിനെയും മാതൃസഹോദരിയെയും ഒപ്പം താമസിച്ചിരുന്ന ആന്റണിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തെളിവില്ലന്ന് കണ്ട് പൊലീസ് മൂവരെയും പൊലീസ് പറഞ്ഞുവിട്ടു. ഇതിനിടെ മെഡിക്കൽ കോളേജിനുള്ളിൽ കുട്ടിയുടെ മാതാവും മുത്തശിയും ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇരുവരെയും ദിവസങ്ങൾക്ക് മുമ്പ് ഡിസ്ചാർജ്ജ് ചെയ്തു.
അനക്കമില്ലാത്ത അവസ്ഥയിൽ ദേഹമാകെ പരിക്കുകളുമായി കഴിഞ്ഞ മാസം 20 -നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈക്ക് രണ്ട് ഒടിവുകളും പുറത്ത് പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. വിദഗ്ധ പരിശോധനയിൽ തലയുടെ പിന്നിൽ മാരകമായ ക്ഷതം കണ്ടെത്തി. 48 മണിക്കൂർ കഴിയാതെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒന്നും പറയാൻ പറ്റില്ലന്നായിരുന്നു മെഡിക്കൽ സംഘത്തിന്റെ നിലപാട്. സംഭവം വിവാദമായതോടെ ഫ്ലാറ്റിൽ കുട്ടിയുടെ മാതാവിന്റെ ചേച്ചിക്കൊപ്പം താമസിച്ചിരുന്ന ആന്റണി മുങ്ങിയിരുന്നു.
ഇയാളാണ് കുട്ടിയെ ആക്രമിച്ചത് എന്ന തരത്തിൽ വ്യാപക പ്രാചരണവും ഉണ്ടായി. കുട്ടിക്ക് കുസൃതി കൂടുതലാണെന്നും തനിയെ ഉണ്ടാക്കിയ പരിക്കുകളാണ് ദേഹത്ത് കാണുന്നതെന്നും പുറത്തെ പൊള്ളൽ കുന്തിരിക്കം കത്തിച്ചപ്പോൾ വീണതാണെന്നുമായിരുന്നു അമ്മയുടെ വെളിപ്പെടുത്തൽ. ആന്റണിയെ ബംഗ്ലൂരുവിൽ നിന്നും പൊലീസ് സംഘം പിടികൂടി. നാട്ടിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ഒന്നും ലഭിച്ചില്ല. അമ്മ പറഞ്ഞ അതെ വിവരങ്ങൾ ആന്റണിയും ആവർത്തിച്ചു.
ഇതോടെ സംഭവത്തിൽ തെളിവില്ലന്ന നിലപാടിൽ പൊലീസ് കേസന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഇപ്പോൾ കുട്ടി സംസാരിച്ച് തുടങ്ങിയെന്ന പിതാവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമാകുമെന്നാണ് സൂചന. ഓർമ്മ ശക്തി വീണ്ടുകിട്ടിയാൽ പരിക്കുകൾ ദേഹത്തെ പരിക്കുകൾ എങ്ങിനെ ഉണ്ടായി എന്ന് കുട്ടി തന്നെ വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
മറുനാടന് മലയാളി ലേഖകന്.