കോലഞ്ചേരി; ഇന്ന് ഒരു അപ്പം മുഴുവൻ കഴിച്ചു, ചിരിക്കാനുള്ള ശ്രമം പകുതിവരെ എത്തിയിട്ടുമുണ്ട്. മുളലും ഞരങ്ങളുമാണെങ്കിലും ശബ്ദവും കേട്ടു. മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുന്നു. അവൾ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ അതിവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസുകാരിയുടെ അച്ഛൻ പ്രതീക്ഷയിലാണ്.

എന്നും രാവിലെ തീവ്ര പരിചരണ വിഭാഗത്തിലെത്തി താൻ മകളെ കാണാറുണ്ടായിരുന്നു. മുമ്പിലെ പല്ലുകൾ ചിലത് അടന്നുപോയിട്ടുണ്ട്. കവിളിൽ ചെവിയുടെ ഭാഗത്ത് നിലച്ച് കിടക്കുകയാണ്. കൈകളിലും കാലിലുമെല്ലാം പരിക്കുകളുണ്ട്. ചെറുതായ.വേദനിച്ചാൽ പോലും വാവിട്ട് കരയുന്ന സ്വഭാവക്കാരിയായിരുന്നു. കുഞ്ഞ് സഹിച്ച വേദനയെക്കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത സങ്കടമായി. നെഞ്ച് പൊട്ടി മരിക്കുമെന്നുവരെ തോന്നി-മറുനാടനോട് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

കണ്ണുതുറന്നത് മുതൽ മകളുടെ ശബ്ദം കേൾക്കാനും പഴയപോലെ കളിച്ചുനടക്കുന്നത് കാണാനും വലിയ ആഗ്രഹമുണ്ട്. ഇന്ന് അവളുടെ മുഖത്തുകണ്ട് ഭാവമാറ്റം ശുഭസൂചനയാണ്. ഇപ്പോൾ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതും നല്ല പ്രതികരണമാണ്. രണ്ട് ദിവസം മുമ്പ് പരിക്കുകൾ കൂട്ടിയുടെ സംസാരശേഷിയെ ബാധിച്ചേയ്ക്കുമെന്നും എഴുന്നേറ്റ് നടക്കാനുള്ള സാധ്യത വിരളമാണെന്നും ഡോക്ടമാർ തന്നോട് സൂചിപ്പിരുന്നു. ഇതുകേട്ടപ്പോൾ മാനസീകമായി തകർന്നു. ആ ദിവസം ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു-അച്ഛൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം സ്വദേശിയായ ഇയാൾ മകളുടെ ചികത്സാർത്ഥം മെഡിക്കൽ കോളേജിന് സമീപം മുറിയെടുത്ത് താമസിക്കുകയാണ്. രാവിലെയും വൈകിട്ടും നിശ്ചിത സമയത്തേയ്ക്ക് തീവ്രപരിചരണ വിഭാഗത്തിൽ എത്തി കൂട്ടിയെ കാണുന്നതിന് ആശുപത്രി അധികൃതർ അവസരമൊരുക്കുന്നുണ്ട്. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് താൻ ചെൽഡ് വെൽഫയർ കമ്മറ്റിക്ക് അപേക്ഷ നൽകിയതായും അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു

കുട്ടിയുടെ മാതാവിനെയും മാതൃസഹോദരിയെയും ഒപ്പം താമസിച്ചിരുന്ന ആന്റണിയെയും ചോദ്യം ചെയ്തെന്നും തെളിവില്ലന്ന് കണ്ട് പറഞ്ഞുവിട്ടതായും സി ഐ അറിയിച്ചു. മകളുടെ നേരെ ഉണ്ടായത് കണ്ണിൽച്ചോരയില്ലാത്ത ആക്രമണമെന്ന കാര്യം എനിക്ക് ഉറപ്പാണ്. ഇത് എന്നെങ്കിലും തെളിയും എന്ന് തന്നെയാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇനി കൂടുതൽ പ്രതികരണത്തിനില്ല. മകൾ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.- അച്ഛൻ വാക്കുകൾ ചുരുക്കി.

6 മാസം മുമ്പ് ഭാര്യ മകളെയുംകൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നെന്നും ഇതിന് ശേഷം മകളെ കാണുന്നത് ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്നതാണെന്നും കൂട്ടിയുടെ ജീവനുതന്നെ ആപത്ത് നേരിടുന്ന സാഹചര്യത്തിൽ സംരക്ഷണം തനിയക്ക് അനുവദിച്ചുനൽകണമെന്നുമാണ് കുട്ടിയുടെ അച്ഛൻ പൊലീസ് മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യം.