- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി; ഇതിഹാസ താരം പെലെ സാക്ഷിയായ മത്സരത്തിൽ കേരളം മുട്ടുമടക്കിയത് ഒന്നിനെതിരെ രണ്ടു ഗോളിന്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്‌ക്കെതിരെയാണ് കേരളം പരാജയപ്പെട്ടത്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ബ്രസീൽ താരം പെലെയെ സാക്ഷിയാക്കി സാൾട്ട് ലേക്ക് സ്‌റ്റേഡിയം നിറഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളിനാണു
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്‌ക്കെതിരെയാണ് കേരളം പരാജയപ്പെട്ടത്.
ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ബ്രസീൽ താരം പെലെയെ സാക്ഷിയാക്കി സാൾട്ട് ലേക്ക് സ്‌റ്റേഡിയം നിറഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളിനാണു മുട്ടുമടക്കിയത്.
അറാത്തയുടെ വകയായി ആറാം മിനിറ്റിലായിരുന്നു കൊൽക്കത്തയുടെ ആദ്യ ഗോൾ. 53ാം മിനിറ്റിൽ ലാറയാണു കൊൽക്കത്തയുടെ രണ്ടാം ഗോൾ നേടിയത്. കഴിഞ്ഞ സീസണിൽ കേരളത്തിന്റെ കളിക്കാരനായിരുന്ന ഇയാൻ ഹ്യൂമാണ് കൊൽക്കത്തയുടെ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചത്.
ആദ്യ പകുതിയിൽ ഇറങ്ങാതിരുന്ന സി കെ വിനീത് രണ്ടാം പകുതിയിൽ എത്തിയതോടെയാണ് കേരളത്തിന്റെ നീക്കങ്ങൾക്കു ലക്ഷ്യബോധമുണ്ടായത്. മികച്ച നീക്കങ്ങളിലൂടെ കൊൽക്കത്തയെ വിറപ്പിക്കാൻ കേരളത്തിനു കഴിഞ്ഞു. എങ്കിലും ഗോൾ മാത്രം അകന്നു നിന്നു. 80-ാം മിനിറ്റിൽ ഡാഗ്നാലിലൂടെ കേരളം ഒരു ഗോൾ മടക്കി.
തുടർന്നും മികച്ച ആക്രമണം നയിച്ച കേരളത്തിന് തുടരെത്തുടരെ കോർണറുകളും ലഭിച്ചെങ്കിലും സമനില ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ച ബ്ലാസ്റ്റേഴ്‌സിനെ നിരാശരാക്കി ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സൂപ്പർ താരം പെലെയുടെ മുന്നിൽ തങ്ങളുടെ ആദ്യ ഹോം മാച്ച് കളിച്ച കൊൽക്കത്തയ്ക്കിത് അവിസ്മരണീയ ദിവസമായി.