- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയം തുടരാൻ കൊൽക്കത്ത; ആദ്യ ജയത്തിന് മുംബൈ; ടീമിന് ആശ്വാസമായി ക്വിന്റൺ ഡി കോക്ക് മത്സരത്തിനിറങ്ങും
ചെന്നൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. രാത്രി 7.30ന് ചെന്നൈയിലാണ് മത്സരം.
ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യൻസിന്റെ ആരാധകർക്ക് കാര്യമായ സങ്കടമില്ല. തോറ്റ് തുടങ്ങുന്നതാണ് ഞങ്ങളുടെ പതിവെന്ന് അവർ ആവർത്തിക്കുന്നു. പക്ഷേ ഇന്ന് കൊൽക്കത്തയെ നേരിടുമ്പോൾ വമ്പൻ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല.
ക്വാറന്റീൻ പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാകും രോഹിത്തിനൊപ്പം മുംബൈ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തുക. പിന്നാലെ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും കീറോൺ പൊള്ളാർഡും എത്തുമ്പോൾ ബാറ്റിംഗിൽ പൂർണ്ണ ആത്മവിശ്വാസമാണ് മുംബൈക്ക്. ബുമ്രയും ബോൾട്ടും നയിക്കുന്ന ബൗളിങ് ഡിപ്പാർട്ട്മെന്റും ഗംഭീരം.
അതേസമയം ആദ്യ കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരവ്. നിതീഷ് റാണ മികച്ച ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്മ കൊൽക്കത്തയെ ആശങ്കപ്പെടുത്തുന്നുണ്ടാകും. ഹൈദരാബാദിനെതിരെ വമ്പനടികളുമായി ദിനേശ് കാർത്തിക് കളംനിറഞ്ഞത് ഓയിൻ മോർഗനും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.
സ്പോർട്സ് ഡെസ്ക്