- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയത്തോടെ കൊൽക്കത്ത മുന്നോട്ട്; ക്യാപ്റ്റന്റെ ഗോളിൽ ഡൽഹിയെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്; ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കൊൽക്കത്ത: ഐഎസ്എൽ നാലാം സീസണിലെ ആദ്യ ഗോൾ നേടിയ ക്യാപ്റ്റൻ റോബി കീനിന്റെ ബലത്തിൽ സന്ദർശകരായ ഡൽഹിയെ തകർത്തുകൊൽക്കത്തയ്ക്ക് വിജയം.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 78-ാം മിനുട്ടിലാണ് റോബി ഗോൾ നേടിയത്.ട കളിയിലുടനീളം ഇരുടീമും ഒരുപോലെ പന്ത് കൈയടക്കി കളിച്ചെങ്കിലും ലഭിച്ച അവസരം ഗോളാക്കാൻ സാധിക്കാതെ പോയത് ഡൽഹിക്ക് തിരിച്ചടിയായി. സ്വന്തം തട്ടകത്തിൽ ഈ സീസണിൽ കൊൽക്കത്തയുടെ ആദ്യ വിജയമാണിത്. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവും രണ്ട് തോൽവിയും രണ്ട് സമനിലയും സഹിതം എട്ട് പോയന്റോടെ കൊൽക്കത്ത ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഒരു മത്സരം മാത്രം ജയിച്ച ഡൽഹി ഏറ്റവും അവസാന സ്ഥാനത്താണ്.
കൊൽക്കത്ത: ഐഎസ്എൽ നാലാം സീസണിലെ ആദ്യ ഗോൾ നേടിയ ക്യാപ്റ്റൻ റോബി കീനിന്റെ ബലത്തിൽ സന്ദർശകരായ ഡൽഹിയെ തകർത്തുകൊൽക്കത്തയ്ക്ക് വിജയം.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 78-ാം മിനുട്ടിലാണ് റോബി ഗോൾ നേടിയത്.ട
കളിയിലുടനീളം ഇരുടീമും ഒരുപോലെ പന്ത് കൈയടക്കി കളിച്ചെങ്കിലും ലഭിച്ച അവസരം ഗോളാക്കാൻ സാധിക്കാതെ പോയത് ഡൽഹിക്ക് തിരിച്ചടിയായി. സ്വന്തം തട്ടകത്തിൽ ഈ സീസണിൽ കൊൽക്കത്തയുടെ ആദ്യ വിജയമാണിത്. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവും രണ്ട് തോൽവിയും രണ്ട് സമനിലയും സഹിതം എട്ട് പോയന്റോടെ കൊൽക്കത്ത ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഒരു മത്സരം മാത്രം ജയിച്ച ഡൽഹി ഏറ്റവും അവസാന സ്ഥാനത്താണ്.
Next Story