- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോം ഗ്രൗണ്ടിൽ കൊൽക്കൊത്തയ്ക്ക് വൻ തോൽവി; പൂണെ സിറ്റി കൊൽക്കൊത്തയെ തോൽപ്പിച്ചത് ഒന്നിനെതിരേ നാലു ഗോളുകൾക്ക്
കൊൽക്കത്ത: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തെ തകർത്ത് പൂണെ സിറ്റി എഫ്സിയുടെ പ്രകടനം. അവസാന കളിയിൽ കേരളത്തിനോട് സമനലയിൽ പിരിഞ്ഞ കൊൽക്കത്തയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തത്. മാർസലീഞ്ഞോ, രോഹിത് കുമാർ, എമിലിയാനോ അൽഫാരോ എന്നിവർ പൂണെയ്ക്കായി സ്‌കോർ ചെയ്തു. കൊൽക്കത്തൻ താരം ജോർഡി ഫിഗറസിന്റെ സെൽഫ് ഗോളിലൂടെയായിരുന്നു പൂണെയുടെ നാലാം ഗോൾ. ബിപിൻ സിംഗിന്റെ വകയായിരുന്നു കൊൽക്കത്തയുടെ ആശ്വാസ ഗോൾ. സീസണിലെ ആദ്യ മൽസരത്തിൽ ഡൽഹി ഡൈനാമോസിനോട് വാശിയേറിയ പോരാട്ടത്തിൽ തോൽവി സമ്മതിച്ച പുനെ സിറ്റി എഫ്സി, അതിന്റെ വിഷമമൊക്കെയും മറക്കുന്ന പ്രകടനമാണ് കൊൽക്കത്തയ്ക്കെതിരെ പുറത്തെടുത്തത്.
കൊൽക്കത്ത: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തെ തകർത്ത് പൂണെ സിറ്റി എഫ്സിയുടെ പ്രകടനം. അവസാന കളിയിൽ കേരളത്തിനോട് സമനലയിൽ പിരിഞ്ഞ കൊൽക്കത്തയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തത്.
മാർസലീഞ്ഞോ, രോഹിത് കുമാർ, എമിലിയാനോ അൽഫാരോ എന്നിവർ പൂണെയ്ക്കായി സ്‌കോർ ചെയ്തു. കൊൽക്കത്തൻ താരം ജോർഡി ഫിഗറസിന്റെ സെൽഫ് ഗോളിലൂടെയായിരുന്നു പൂണെയുടെ നാലാം ഗോൾ. ബിപിൻ സിംഗിന്റെ വകയായിരുന്നു കൊൽക്കത്തയുടെ ആശ്വാസ ഗോൾ.
സീസണിലെ ആദ്യ മൽസരത്തിൽ ഡൽഹി ഡൈനാമോസിനോട് വാശിയേറിയ പോരാട്ടത്തിൽ തോൽവി സമ്മതിച്ച പുനെ സിറ്റി എഫ്സി, അതിന്റെ വിഷമമൊക്കെയും മറക്കുന്ന പ്രകടനമാണ് കൊൽക്കത്തയ്ക്കെതിരെ പുറത്തെടുത്തത്.
Next Story