- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഫിയകളുടെ വാർത്തകൾ മാത്രം വരുന്ന സമകാലീന സിനിമാ ലോകത്തുനിന്നതാ വ്യത്യസ്തനായ ഒരു വില്ലൻ; തന്റെ ചിത്രത്തിന് ജനകീയ പ്രദർശനത്തിനൊരുങ്ങി കൊല്ലം അജിത്ത്; തീവ്രവാദവും രാജ്യദ്രോഹ പ്രവർത്തനങ്ങളും പ്രമേന്മാവുന്ന ചിത്രം കേരളമെങ്ങും സൗജന്യമായി പ്രദർശിപ്പിക്കും
കോഴിക്കൊട്: മലയാളസിനിമയിൽ നിന്ന് അത്ര നല്ല വാർത്തകകൊൾ ഒന്നും തന്നെ പുറത്തുവരാത്ത സമയമാണിത്. തട്ടിക്കൊണ്ടുപോലും മാഫിയാ ചർച്ചയുമായൊക്കെ സജീവമാവുന്ന നമ്മുടെ ചലച്ചിത്രലോകത്ത് വ്യത്യസ്തനാവുകയാണ് നടൻ കൊല്ലം അജിത്ത്. താൻ സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് ജനകീയ പ്രദർശനമൊരുക്കിയാണ് കൊല്ലം അജിത്ത്,വ്യത്യസ്തമാവുന്നത്. അതായത് കേരളമെങ്ങും ചിത്രം സൗജന്യമായി പ്രദർശിപ്പിക്കും. കൊല്ലം അജിത്ത് സംവിധാനം ചെയ്ത 'പകൽ പോലെ' എന്ന സിനിമയാണ് കേരളത്തിലെമ്പാടും സൗജന്യമായി പ്രദർശിപ്പിക്കുന്നത്. രണ്ടരമണിക്കൂർ നീണ്ട സിനിമ സംസ്ഥാനത്തെ മിക്ക പട്ടണങ്ങളിലും പൊതുപ്രദർശനം നടത്തി ജനങ്ങൾക്ക് നേരിട്ട് ആസ്വദിക്കാനുള്ള വേദിയൊരുക്കുകയാണ് സംവിധായകനും ചിത്രത്തിന്റെ മറ്റ് അണിയറക്കാരും. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തെയും രാജ്യദ്രോഹപ്രവർത്തനങ്ങളെയും പ്രമേയമാക്കിയ സിനിമ ജനങ്ങളിലേക്ക് നേരിട്ടത്തെിക്കേണ്ടത് തന്റെ കടമയാണെന്ന ബോധ്യത്തോടെയാണ് ഈ സിനിമ ജനകീയ പ്രദർശനത്തിനൊരുക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമ
കോഴിക്കൊട്: മലയാളസിനിമയിൽ നിന്ന് അത്ര നല്ല വാർത്തകകൊൾ ഒന്നും തന്നെ പുറത്തുവരാത്ത സമയമാണിത്. തട്ടിക്കൊണ്ടുപോലും മാഫിയാ ചർച്ചയുമായൊക്കെ സജീവമാവുന്ന നമ്മുടെ ചലച്ചിത്രലോകത്ത് വ്യത്യസ്തനാവുകയാണ് നടൻ കൊല്ലം അജിത്ത്. താൻ സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് ജനകീയ പ്രദർശനമൊരുക്കിയാണ് കൊല്ലം അജിത്ത്,വ്യത്യസ്തമാവുന്നത്. അതായത് കേരളമെങ്ങും ചിത്രം സൗജന്യമായി പ്രദർശിപ്പിക്കും.
കൊല്ലം അജിത്ത് സംവിധാനം ചെയ്ത 'പകൽ പോലെ' എന്ന സിനിമയാണ് കേരളത്തിലെമ്പാടും സൗജന്യമായി പ്രദർശിപ്പിക്കുന്നത്. രണ്ടരമണിക്കൂർ നീണ്ട സിനിമ സംസ്ഥാനത്തെ മിക്ക പട്ടണങ്ങളിലും പൊതുപ്രദർശനം നടത്തി ജനങ്ങൾക്ക് നേരിട്ട് ആസ്വദിക്കാനുള്ള വേദിയൊരുക്കുകയാണ് സംവിധായകനും ചിത്രത്തിന്റെ മറ്റ് അണിയറക്കാരും. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തെയും രാജ്യദ്രോഹപ്രവർത്തനങ്ങളെയും പ്രമേയമാക്കിയ സിനിമ ജനങ്ങളിലേക്ക് നേരിട്ടത്തെിക്കേണ്ടത് തന്റെ കടമയാണെന്ന ബോധ്യത്തോടെയാണ് ഈ സിനിമ ജനകീയ പ്രദർശനത്തിനൊരുക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായ അജിത്ത് കഴിഞ്ഞ ദിവസം കോഴിക്കോട്ട് വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ പ്രദർശനം ശനിയാഴ്ച വൈകുന്നേരം കോഴിക്കൊട് കടപ്പുറത്ത് നടക്കും. തുടർന്ന് കേരളത്തിന്റെ വിവിധ പട്ടണങ്ങളിൽ പ്രദർശനമൊരുക്കും.
തൊഴിൽ തേടി മൂബൈയിലത്തെുന്ന ഒരു ചെറുപ്പക്കാരൻ അനുഭവിക്കണ്ടിവരുന്ന തീരാദുരിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. താൻ ജോലി ചെയ്യന്ന സ്ഥാപനത്തിന് വേണ്ടി തീവ്രവാദികൾ കയറിയ വാഹനത്തിന്റെ ഡ്രൈവറാകേണ്ടി വരികയും തുടർന്ന് അവർ മുഴുവൻ കൊല്ലപ്പെടുകയും ചെയ്തതോടെ നിയമത്തിന്റെ മുന്നിൽ അകപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ ദുരിതജീവിതമാണ് സിനിമയിൽ അനാവരണം ചെയ്യപ്പടുന്നത്. താൻ നിരപരാധിയാണെന്ന് കെഞ്ചിപ്പറഞ്ഞെങ്കിലും അത് തെളിയിക്കാനാകാതെ തൂക്കുമരത്തിലേക്ക് നടന്നുപോകേണ്ടി വരുന്നു കഥയിലെ നായകന്. എല്ലാവരാലും വെറുക്കപ്പെട്ട ഈ മനുഷ്യന് മരണനേരത്തുപോലും തന്റെ നിരപരാധിത്വം സമൂഹത്തെയും തന്റെ കുടുംബത്തെയും ബോധ്യപ്പെടുത്താനായില്ല. ദുഃഖപര്യവസായിയെങ്കിലും രാജ്യം നേരിടുന്ന വലിയൊരു വിപത്തിനെ അഭിസംബോധന ചെയ്യനും അതിന്റെ ദുരന്തം ജനങ്ങളുടെ മുന്നിലേക്കത്തെിക്കാനും ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.
കൊല്ലം അജിത്ത് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖതാരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ഗാനങ്ങൾ എഴുതിയത് ചുനക്കര രാമൻകുട്ടിയാണ്. സുനിൽ ഭാസ്‌കറാണ് സംഗീതം. ഉണ്ണി മേനോനാണ് ഗാനമാലപിച്ചിരിക്കുന്നത്. മുംബൈയിലും കോഴിക്കൊട്ടും തിരുവനന്തപുരത്തും ചിത്രീകരിച്ച സിനിമയുടെ ക്യാമറ നവാഗതനായ ജയപ്രകാശാണ്.
ചിത്രം ദേശീയ-അന്തർദേശീയ മേളകളിലേക്കും പ്രദർശനത്തിന് അയയ്ക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി. കൊല്ലം അജിത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് പകൽപോലെ. ഒരു കടലിനുമപ്പുറം എന്ന അടുത്ത ചിത്രം കേരളത്തിലെ മുതിർന്ന പൗരന്മാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കേന്ദ്രമാക്കിയുള്ളതാണെന്നും അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ പൂജ നടക്കുമെന്നും ആദ്യസിനിമ കോളിങ് ബെൽ തീയേറ്ററുകളിൽ നല്ല പ്രതികരണമുണ്ടാക്കിയ ചിത്രമാണെന്നും അജിത്ത് അറിയിച്ചു.
മുപ്പത്തഞ്ചുവർഷമായി മലയാള സിനിമാരംഗത്തുള്ള അജിത്ത് ഇതിനകം അറുനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1989ൽ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയിൽ നായകനായിരുന്നു കൊല്ലം അജിത്ത്. ക്യാപ്റ്റൻ രാജു വില്ലൻ റോളിലത്തെിയ സിനിമയിൽ ലാലു അലക്‌സും എം ജി സോമനും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. സി പി വിജയകുമാർ സംവിധാനം ചെയ്ത ചിത്രം ആയിടെ ഇറങ്ങിയ കിരീടം എന്ന പ്രശസ്ത സിനിമയുടെ പ്രഭാവത്തിനിടയിലും ശ്രദ്ധ നേടിയിരുന്നു. പക്ഷേ തുടർന്ന് കൊടുംവില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്ഥിരം ഗുണ്ടാറോളുകളിൽ ഒതുങ്ങുകയായിരുന്നു. പത്മരാജന്റെ ശിഷ്യനായി സിനിമയിലത്തെി പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റിയ അജിത്ത് വീണ്ടും തന്റെ ഇഷ്ടതട്ടകത്തിൽ സജീവമാവുകയാണ്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സിനിമകൾ ചെയ്ത് പരമാവധി ജനങ്ങളിലേക്ക് അവ എത്തിക്കാനുള്ള പരിശ്രമങ്ങളാകും തന്റെ സംവിധാന സംരംഭത്തിലൂടെ ഉദ്ദശേിക്കുന്നതെന്നും അദ്ദേഹം പറയുന്നു.