കൊല്ലം: കൊല്ലം ബൈപ്പാസിൽ ലോക്ക്ഡൗൺ കഴിയുന്നത് വരെ ടോൾ പിരിവ് ഉണ്ടാവില്ല. ലോക്ക്ഡൗണിനുശേഷം സർക്കാർതല ചർച്ച നടത്തി തീരുമാനം എടുക്കും.

ടോൾ പിരിവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ന് കളക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അഥോറിറ്റി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.