മസ്‌കത്ത്: കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം തെങ്ങുംതൊടിയിൽ വീട്ടിൽ സുന്ദരേശൻ ആണ് മരിച്ചത്. പരേതന് 55 വസയാരുന്നു പ്രായം. ഇസ്‌കിയിൽ നിർമ്മാണ തൊഴിലാളിയായിരുന്നു സുന്ദരേശൻ. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

എട്ടരവർഷമായി ഒമാനിലുള്‌ല സുന്ദരേശൻ നാലരവർഷം മുമ്പാണ് അവസാനമായി നാട്ടിൽപോയത്. സുചിത്രയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്. ഇബ്രിയിൽ ജോലിചെയ്യുന്ന സഹോദരൻ ബാബു ഇസ്‌കിയിലത്തെിയിട്ടുണ്ട്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബാബു അറിയിച്ചു.