ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മുൻ ധനകാര്യമന്ത്രിയും, ആധുനിക ഇന്ത്യയുടെ പുരോഗതിയിൽ നിർണ്ണായക വ്യക്തിത്വവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതകയും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മുഖർജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യയുടെ ബൗദ്ധിക രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പിൽ അറിയിച്ചു.