- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫലം കൂടുതൽ ചോദിച്ചാൽ അടുത്ത എപ്പിസോഡിൽ മാലയിട്ട് ചുവരിൽ തൂക്കും; മുന്നറിയിപ്പില്ലാതെ കഥാപാത്രത്തിൽ നിന്ന് ഒഴിവാക്കും: സീരിയൽ രംഗത്തെ മോശം പ്രവണതകളിൽ മനം മടുത്തു കൊല്ലം തുളസി
ഒരു നടൻ സീരിയലിൽ അഭിനയിക്കുന്നതിന് പ്രതിഫലം കൂടുതൽ ചോദിച്ചാൽ അടുത്ത എപ്പിസോഡിൽ അയാളുടെ മരണം കാണാനാകുമെന്ന് നടൻ കൊല്ലം തുളസി. അയാൾ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മുന്നറിയിപ്പൊന്നുമില്ലാതെ മാലയിട്ട് ചുവരിൽ തൂക്കുന്നതിന് താൻ തന്നെ ഉദാഹരണമെന്ന് ടെലിവിഷൻ സീരിയൽ അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം പറഞ്ഞു. കുറെ എപ്പിസോഡുകൾ കഴിയുമ്പോൾ പ്ര
ഒരു നടൻ സീരിയലിൽ അഭിനയിക്കുന്നതിന് പ്രതിഫലം കൂടുതൽ ചോദിച്ചാൽ അടുത്ത എപ്പിസോഡിൽ അയാളുടെ മരണം കാണാനാകുമെന്ന് നടൻ കൊല്ലം തുളസി. അയാൾ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മുന്നറിയിപ്പൊന്നുമില്ലാതെ മാലയിട്ട് ചുവരിൽ തൂക്കുന്നതിന് താൻ തന്നെ ഉദാഹരണമെന്ന് ടെലിവിഷൻ സീരിയൽ അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം പറഞ്ഞു.
കുറെ എപ്പിസോഡുകൾ കഴിയുമ്പോൾ പ്രതിഫലം കൂട്ടിത്തരുമെന്ന് പറഞ്ഞതനുസരിച്ചാണ് കൊല്ലം തുളസി അഭിനയിച്ചിരുന്ന സീരിയലിലെ പ്രൊഡക്ഷൻ ടീമിനോടു ശമ്പളം കൂടുതൽ ആവ്യപ്പെട്ടത്. പ്രതിഫലം കൂടുതലോ കുറവോ നൽകിയില്ലെന്നുമാത്രമല്ല, സീരിയലിൽനിന്നുതന്നെ തന്നെ ഒഴിവാക്കി.
അടുത്ത എപ്പിസോഡിൽ കഥാപാത്രത്തെ ഫോട്ടോയിൽ മാലചാർത്തി ചുവരിൽ തൂക്കുകയായിരുന്നു കൊല്ലം തുളസിയുടെ കഥാപാത്രത്തെ. സീരിയൽ രംഗത്തു നിന്നും ഇങ്ങനെയൊരനുഭവം തനിക്കാണ് ആദ്യമായി ഉണ്ടായതെന്നും കൊല്ലം തുളസി പറയുന്നു.
ഇതൊന്നുമറിയാതെ സീരിയലിന്റെ സെറ്റിൽ വന്നപ്പോൾ കണ്ടത് തന്റെ മരണരംഗം ചിത്രീകരിക്കുന്ന കാഴ്ചയാണെന്നും കൊല്ലം തുളസി പറഞ്ഞു. ആ കാഴ്ച വളരെ ദയനീയമായിരുന്നു. ആ ചിത്രം ഇന്നും മനസ്സിൽനിന്നും മാഞ്ഞുപോയിട്ടില്ല.
തന്റെ ശബ്ദം കേട്ടപ്പോൾ ശവപ്പെട്ടിക്കുള്ളിൽനിന്നും പരിഭ്രമങ്ങളോടെ എഴുന്നേറ്റുവരുന്ന തമിഴൻ കോസ്റ്റ്യൂമർ. രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ശവപ്പെട്ടിക്കുള്ളിലാക്കിയ കോസ്റ്റ്യുമറുടെ വിലാപവും ക്ഷമാപണവും കേട്ടാണ് അന്നു മടങ്ങിയതെന്നും കൊല്ലം തുളസി പറഞ്ഞു.
സിനിമയിൽ അഭിനയിക്കാൻ ഇപ്പോൾ ആരും തന്നെ വിളിക്കാറില്ല. അഭിനയിച്ചുകൊണ്ടിരുന്ന ബാലഗണപതി എന്ന് സീരിയലിൽ നിന്ന് കാരണമേതുമില്ലാതെ കട്ട് ചെയ്തു. കുഞ്ഞാപ്പു എന്ന, ഏറെ ശ്രദ്ധനേടിയ കഥാപാത്രമാണ് അതിൽ ഞാൻ ചെയ്തുകൊണ്ടിരുന്നത്. കൊല്ലം തുളസി എന്ന എന്റെ യഥാർത്ഥപേര് മറന്നിട്ട് കുഞ്ഞാപ്പു എന്നായിരുന്നു കുട്ടികളും മുതിർന്നവരുമൊക്കെ എന്നെ വിളിച്ചുകൊണ്ടിരുന്നത്. അത്രയും പ്രചാരമേറിയ ആ ക്യാരക്ടറിൽനിന്നുമാണ് എന്നെ ഒഴിവാക്കിയത്. ഇക്കാര്യത്തിൽ സംവിധായകനോ പ്രൊഡ്യൂസറോ എന്നെ വിളിച്ചിട്ടില്ല. കഥാപാത്രത്തിന്റെ പുരോഗതി അറിയാൻ ബാലഗണപതിയുടെ തിരക്കഥാകൃത്തിനെ ഒരു ദിവസം വിളിച്ചപ്പോഴാണ് ചേട്ടനെ ഒഴിവാക്കിയിരിക്കുകയാണെന്ന് അറിയിച്ചതെന്നും കൊല്ലം തുളസി പറഞ്ഞു.
അഭിനയരംഗത്ത് നിന്ന് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇടയ്ക്കു വിട്ടുനിന്നെങ്കിലും മികച്ച കഥാപാത്രങ്ങൾ തന്നെ തേടിയെത്തും എന്ന പ്രതീക്ഷയിലാണ് കൊല്ലം തുളസി.